അന്ന് ചെരിപ്പുകുത്തി, ഇന്ന്?

ഫെലിക്‌സിന്റെ അപ്പൻ ഒരു ചെരിപ്പുകുത്തിയായിരുന്നു. പഠിക്കുവാനോ ബിരുദങ്ങൾ നേടുവാനോ അവനു കഴിഞ്ഞില്ല. അവനും പിതാവിന്റെ തൊഴിൽതന്നെ ഏറെറടുക്കേണ്ടി വന്നു. എന്നാൽ ചെരിപ്പുകടയുടെ സമീപത്തുണ്ടായിരുന്ന കപ്പൂച്ചിൻ ആശ്രമം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. തനിക്കും അവിടെ ചേർന്ന് ഒരു വൈദികനായിത്തീരണമെന്ന് അവൻ ചിന്തിച്ചു. എന്നാൽ അവന്റെ ആഗ്രഹം സാധിച്ചില്ല. എട്ടു വർഷത്തെ പ്രാർത്ഥനാപൂർണമായ കാത്തിരിപ്പിനും ചർച്ചകൾക്കുമൊടുവിൽ ഒരു ബ്രദറായി അവർ അദ്ദേഹത്തെ സ്വീകരിച്ചു. യാതൊരു പരാതിയും പിറുപിറുപ്പും കൂടാതെ അദ്ദേഹം ആ തീരുമാനം സ്വീകരിച്ചു. 40 വർഷക്കാലം തന്റെ സന്യാസസഭയ്ക്കു വേണ്ടി അദ്ദേഹം ഒരു ഭിക്ഷാടകനായി ജീവിച്ചു. ഓരോ ദിവസവും വീടുകൾ തോറും കയറിയിറങ്ങി അദ്ദേഹം ഭിക്ഷ യാചിക്കും. ലഭിക്കുന്ന പ്രതികരണം എന്തുമായിക്കൊള്ളട്ടെ, ബ്രദർ ഫെലിക്‌സിന്റെ പ്രതികരണം വിനയപൂർണമായിരുന്നു ”നന്ദി”… ഭിക്ഷയ്ക്കുപകരം അടികിട്ടിയ സന്ദർഭങ്ങളിൽ അദ്ദേഹമിങ്ങനെ പറഞ്ഞിരുന്നു ”ഇത് ദൈവസ്‌നേഹത്തെ പ്രതിയാകട്ടെ”. ഏറ്റവും എളിമയോടെ അധികാരികളോട് അങ്ങേയറ്റം വിധേയനായാണ് അദ്ദേഹം ജീവിച്ചത്. മരിക്കുന്നതിനുപോലും ആശ്രമാധിപനോട് അനുവാദം ചോദിച്ചുവെന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ വിധേയത്വം നമുക്കു ബോധ്യമാകും. ആദ്യം ചെരിപ്പുകുത്തിയായും പിന്നീട് ബ്രദറായും ജീവിച്ച് ഈലോകത്തുനിന്ന് കടന്നുപോയ അദ്ദേഹം ഇന്ന് തിരുസഭയിൽ വണങ്ങപ്പെടുന്ന വിശുദ്ധനാണ്.

Leave a Reply

Your email address will not be published. Required fields are marked *