കഴിയും. നിങ്ങൾക്ക് എവിടെവച്ചും പ്രാർത്ഥിക്കാം. എന്നാലും ഒരു കത്തോലിക്കൻ, ദൈവം സവിശേഷമാംവിധം ‘വസിക്കുന്ന’ സ്ഥലങ്ങളെക്കൂടി എപ്പോഴും അന്വേഷിക്കും. ആ സ്ഥലങ്ങൾ സർവോപരി, കത്തോലിക്കാ ദേവാലയങ്ങളാണ്. അവയിൽ നമ്മുടെ കർത്താവ് അപ്പത്തിന്റെ സാദൃശ്യത്തിൽ സക്രാരിയിൽ സന്നിഹിതനായിരിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം എല്ലായിടത്തും പ്രാർത്ഥിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്: വിദ്യാലയത്തിലും സബ്വേയിലും സത്കാരത്തിലും നമ്മുടെ കൂട്ടുകാരുടെയിടയിലും. ലോകം മുഴുവനും അനുഗ്രഹങ്ങളാൽ നനച്ചു കുതിർക്കപ്പെടണം. എന്നാൽ ദൈവം നമുക്കുവേണ്ടി കാത്തിരിക്കുന്നുവെന്നു പറയാവുന്ന വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. അവിടുത്തെ സന്നിധിയിൽ വിശ്രമിക്കാനും ശക്തരാക്കപ്പെടാനും നിറയ്ക്കപ്പെടാനും അവിടുന്ന് നമ്മെ അയക്കാനും വേണ്ടിയാണത്. ഒരു യഥാർത്ഥ ക്രൈസ്തവൻ ഒരു ദേവാലയം സന്ദർശിക്കുന്നത് ഒരിക്കലും കാഴ്ചകൾ കാണാൻ വേണ്ടിയായിരിക്കുകയില്ല. അയാൾ അവിടെ ഒരു നിമിഷം നിശബ്ദതയിൽ തങ്ങിനില്ക്കും. ദൈവത്തെ ആരാധിക്കും. ദൈവവുമായുള്ള സൗഹൃദവും അവിടുത്തോടുള്ള സ്നേഹവും പുതുക്കും.
യുകാറ്റ്
(കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം)