തീർത്ഥാടകൻ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. സമയം രാത്രിയായതിനാൽ തനിക്ക് വിശ്രമിക്കാൻ എവിടെയെങ്കിലും സ്ഥലം ലഭിക്കുമോയെന്നയാൾ അന്വേഷിച്ചു. വീടുകൾതോറും തനിക്ക് അഭയം നല്കുമോയെന്നു ചോദിച്ചു കയറിയിറങ്ങി. എന്നാൽ എല്ലാ വാതിലുകളും അയാൾക്കുനേരെ കൊട്ടിയടയ്ക്കപ്പെടുകയാണുണ്ടണ്ടായത്. നിവൃത്തിയില്ലാതെ നി രാശപ്പെട്ട് ഒരു ചെമ്പകമരത്തിന്റെ ചുവട്ടിൽ ഉറങ്ങാൻ കിടന്നു. അസഹ്യമായ തണുപ്പും വന്യമൃഗങ്ങളെക്കുറിച്ചുള്ള ഭീതിയും അയാളുടെ ഉറക്കം കെടുത്തി. അയാൾ കണ്ണുതുറന്നപ്പോൾ കണ്ടണ്ടത് അതിമനോഹരമായ കാഴ്ചയായിരുന്നു. ആകെ പൂത്തുലഞ്ഞ് ആകാശം നോക്കി നില്ക്കുന്ന ചെമ്പകമരവും പൂർണ്ണചന്ദ്രനും. അയാൾ എഴുന്നേറ്റ് ഗ്രാമത്തിലേക്കു നോക്കി നന്ദി സൂചകമായി തല കുമ്പിട്ടു. തനിക്ക് ഏതെങ്കിലും ഭവനത്തിൽ അഭയം ലഭിച്ചിരുന്നെങ്കിൽ ആ മേൽക്കൂരയ്ക്കു താഴെ ഉറങ്ങുകയായിരിക്കും താനിപ്പോൾ. ഈ മനോഹരദൃശ്യം ഒരിക്കലും കാണാൻ സാധിക്കില്ലായിരുന്നു.
നമുക്ക് മുകളിലെ സുരക്ഷിതത്വത്തിന്റെ ചില മേൽക്കൂരകൾ ദൈവം നിഷേധിക്കുന്നത് അവിടുത്തെ സ്‌നേഹത്തിന്റെ ആകാശം കാണാനാണ്.