തന്റെ മഹത്വത്തിനായി, ദൈവം നല്ലൊരു പരിസമാപ്തിയിൽ എത്തിക്കുന്ന ചില കാര്യങ്ങൾ നിനച്ചിരിയാതെ നമ്മുടെ മേൽ വന്നുവീഴുന്നതാണെന്നോ ഓർക്കാപ്പുറത്തു പിടികൂടുന്നവയാണെന്നോ നമുക്കു തോന്നാം. എന്നാൽ അനാദിമുതൽ ദൈവത്തിന്റെ ദീർഘദർശനത്തിൽ ഉണ്ടായിരുന്നതും ഏറ്റം ശരിയായതുമായ കാര്യങ്ങളാണവ. നമ്മുടെ അന്ധതകൊണ്ടും ദീർഘവീക്ഷണക്കുറവുകൊണ്ടും നാം പറയും; അവയെല്ലാം ഭാഗ്യവും ആകസ്മികവുമാണ് എന്ന്. എന്നാൽ നമ്മുടെ കർത്താവിന് അത് അങ്ങനെയല്ല. ദൈവമായ കർത്താവാണ് എല്ലാം ചെയ്തത് എന്നതിനാൽ അതെല്ലാം നന്നായി ചെയ്തു എന്ന് അംഗീകരിക്കാൻ ഇത് എന്നെ നിർബന്ധിക്കുന്നു. അവിടുന്നാണ് എല്ലാറ്റിന്റെയും കേന്ദ്രം. അവിടുന്ന് എല്ലാം ചെയ്യുന്നു. എന്നാൽ അവിടുന്ന് പാപം ചെയ്യുന്നില്ല എന്ന് എനിക്കു തീർച്ചയാണ്.