തനിക്ക് ക്രിസ്തുവിനെ പകർന്നുതന്ന പ്രിയപ്പെട്ട ഗുരുവാണ് മേശയ്ക്കപ്പുറമിരിക്കുന്നത്. അദ്ദേഹത്തിന് കാൻസറാണെന്ന് താനെങ്ങനെ പറയും? ഡോക്ടർ വിയർത്തു. ഡോക്ടറിന്റെ വിഷമം കണ്ട് അദ്ദേഹം ധൈര്യപ്പെടുത്തി.
”എന്താണെങ്കിലും എന്നോട് പറഞ്ഞോളൂ”
”സാറിന് കാൻസറാണ്” ഡോക്ടർ മടിച്ചു മടിച്ച് പറഞ്ഞു. ”ഓ ദൈവത്തിന് നന്ദി!!! മരണത്തിന് ഒരുങ്ങാൻ എനിക്കല്പം സമയം തന്നല്ലോ. ഒരു ഹാർട്ട് അറ്റാക്ക് വന്നു മരിച്ചാൽ അതിന് കഴിയാതെ വന്നെങ്കിലോ?” അദ്ദേഹത്തിന്റെ മറുപടി.
ഒരു നിമിഷം അത്ഭുതാദരങ്ങളോടെ സാറിനെ നോക്കിനിന്ന ഡോക്ടർ കൈകൂപ്പി നിറകണ്ണുകളോടെ പറഞ്ഞു: ”സാർ, അങ്ങെന്നെ പഠിപ്പിച്ച ഏറ്റവും മഹത്തായ പാഠമാണിത്. ഒരുനാളും ഞാനിത് മറക്കില്ല!”
”കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല” (സങ്കീ. 16:8)