ഒരു ക്രൈസ്തവൻ കോപം എങ്ങനെ കൈകാര്യം ചെയ്യും?

വിശുദ്ധ പൗലോസ് ഇങ്ങനെ പറയുന്നു: ”കോപിക്കാം, എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 4:26)

കോപം ആരംഭത്തിൽ ഒരു സ്വാഭാവികവികാരമാണ്. കാണപ്പെടുന്ന നീതിനിഷേധത്തോടുള്ള പ്രതികരണമാണ്. എന്നാൽ അത് വിദ്വേഷമായിത്തീരുകയും ഒരുവന് അയൽക്കാരോട് മാത്സര്യമുണ്ടായിരിക്കുകയും ചെയ്താൽ ഈ സ്വാഭാവികവികാരം പരസ്‌നേഹത്തിനെതിരായ ഗൗരവപൂർണമായ ദ്രോഹമായിത്തീരുന്നു. അനിയന്ത്രിതമായ കോപം, പ്രത്യേകിച്ച് പ്രതികാരചിന്ത, സമാധാനത്തിനു നാശം ചെയ്യും. ക്രമത്തിന്റെ പ്രശാന്തത നശിപ്പിക്കുകയും ചെയ്യും.

യുകാറ്റ് (കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *