യൂദാസ്: ”ചില പാപങ്ങൾക്കു പൊറുതിയില്ല, ആ പാപങ്ങൾക്കു മോചനം നല്കരുതാത്തതാണ്”
ഈശോ: ”നീ അങ്ങനെ വിചാരിക്കുന്നു. മനുഷ്യരുടെ ചിന്താഗതി അതാണ്. ഞാൻ സത്യമായി നിങ്ങളോട് പറയുന്നു, എത്ര ക്രൂരമായ കുറ്റം ചെയ്തവനും പിതാവിന്റെ പാദത്തിൽ വീണു മാപ്പിരന്നാൽ, പരിഹാരം ചെയ്യാമെന്ന് വാഗ്ദാനം ചെയ്താൽ, നിരാശപ്പെടാതിരുന്നാൽ അവന്റെ മേൽ ദൈവം കനിയും. പാപത്തിനു പരിഹാരം ചെയ്യാനും പാപമോചനത്തിന് അർഹനാകാനും ആത്മാവിനെ രക്ഷിക്കാനും വേണ്ടത് ദൈവം അവന് ചെയ്തുകൊടുക്കും.”
(‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യിൽനിന്ന്.)