പരിസ്ഥിതിയെ നാം എങ്ങനെ കൈകാര്യം ചെയ്യണം?

ഭാവിതലമുറകൾക്കും ഭൂമിയിൽ നന്നായി ജീവിക്കാൻ കഴിയുന്നതിനുവേണ്ടി അതിനെ അതിന്റെ ജീവശാസ്ത്രപരമായ നിയമങ്ങളോടും വർഗങ്ങളുടെ വൈവിധ്യത്തോടും സ്വാഭാവികസൗന്ദര്യത്തോടും കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭവങ്ങളോടും കൂടെ പരിപാലിക്കണം. അങ്ങനെ ചെയ്യുമ്പോൾ സൃഷ്ടിയെ സംബന്ധിച്ച ദൈവകല്പന നാം നിറവേറ്റുകയാണ്. ജീവയോഗസ്ഥാനമായി നാം അതിനെ സംരക്ഷിക്കണം.

ഉത്പത്തി പുസ്തകത്തിൽ ദൈവം പറയുന്നു: ”സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ. ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് ആധിപത്യമുണ്ടായിരിക്കട്ടെ” (ഉത്പ. 1:28). ഭൂമിയുടെമേൽ ആധിപത്യമുണ്ടായിരിക്കുക എന്നതിന് അജീവ-സജീവ പ്രകൃതിയെ, മൃഗങ്ങളെയും സസ്യവൃക്ഷാദികളെയുമെല്ലാം തന്നിഷ്ടംപോലെ കൈകാര്യം ചെയ്യാൻ വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അർത്ഥമില്ല. മനുഷ്യൻ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവനാകയാൽ അജപാലകനെപ്പോലെയും കാര്യസ്ഥനെപ്പോലെയും ദൈവത്തിന്റെ സൃഷ്ടപ്രപഞ്ചം പരിപാലിക്കണം. എന്തെന്നാൽ ബൈബിളിലെ പ്രഥമഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു.: ”ഏദൻതോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി” (ഉത്പ. 2:15)

യുകാറ്റ്
(കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *