കർഷക കുടുംബത്തിൽ ജനിച്ച റോസീനക്ക് വീട്ടിലെ സാമ്പത്തിക ക്ലേശംമൂലം രണ്ടാം ക്ലാസിൽത്തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സമ്പന്നയായില്ലെങ്കിലും സ്നേഹത്തിൽ അവൾ സമ്പന്നയായിരുന്നു. മാതാപിതാക്കൾ മരിച്ച അയൽപക്കത്തെ മൂന്നു കുട്ടികളെ അവൾ ഏറ്റെടുത്തു. പല വിവാഹാലോചനകളും അതുനിമിത്തം മുടങ്ങിയെങ്കിലും പിൻമാറിയില്ല. അനുദിനം ദിവ്യബലിയിൽ സജീവമായി പങ്കെടുത്ത് ദൈവസ്നേഹത്തിൽ അവൾ വളർന്നു.
അല്പം മുതിർന്നപ്പോൾ, സ്വയം പഠിക്കാൻ തീരുമാനിച്ചു. ജോലികളെല്ലാം തീരുമ്പോൾ പാഠപുസ്തകവുമായി ഒറ്റക്കിരുന്ന് എഴുതാനും വായിക്കാനും പരിശീലിക്കാൻ തുടങ്ങി. സംശയങ്ങൾ ചോദിച്ചിരുന്നത് അയൽപക്കത്തുള്ള കുട്ടികളോടായിരുന്നു. അതിൽ തെല്ലും നാണിച്ചില്ല. ഇതെല്ലാം കണ്ടണ്ട് ഒരു ദിനം അയൽക്കാരി ചോദിച്ചു: ”പഠിച്ചിട്ട് എന്തു ചെയ്യാനാണ്?”
റൊസീനയുടെ മറുപടി ഉടൻ വന്നു: ”അ ക്ഷരം പഠിച്ചാൽ എനിക്ക് എന്നും തനിയെ ബൈബിൾ വായിക്കാമല്ലോ.”
(വാഴ്ത്തപ്പെട്ട റൊസീനയുടെ ജീവിതത്തിൽനിന്ന്)