ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന നാളുകളിൽ ഞങ്ങളെ പഠിപ്പിക്കുന്ന രണ്ടു സിസ്റ്റേഴ്‌സ് വീട്ടിൽ വന്നു. ഡോക്ടറായിരുന്ന അപ്പന്റെ അടുത്ത് ചികിത്സയ്ക്കാണ് വന്നത്. എന്റെ അമ്മച്ചി ചികിത്സയെല്ലാം കഴിഞ്ഞ് കാപ്പി കൊടുത്ത് അവരെ സൽക്കരിച്ചു. പോകാൻ നേരത്ത് ഒരു കുഞ്ഞു തൂവാല എടുത്ത് എനിക്കു തന്നു. ഒരു തൂവാലയിൽ മെഴുകുതിരി, പൂവ് ഒക്കെ വരച്ചതാണ്. അപ്പോൾ എന്റെ അമ്മച്ചി എന്നോട് പറഞ്ഞു: മോളേ, ഇതു കിട്ടിയപ്പോൾ ഈശോയ്ക്ക് ഒത്തിരി നന്ദി പറയണം. ആര് എന്ത് തന്നാലും ഈശോയ്ക്ക് ഒരായിരം നന്ദി എന്നു പറയാൻ ഒരു പരിശീലനം അന്നു കിട്ടി.
18 വർഷങ്ങൾ കഴിഞ്ഞ് എന്റെ വിവാഹം നടന്നു. ടെക്‌സ്റ്റൈൽസ് ബിസിനസ് ഉള്ള ഒരു കുടുംബത്തിലേക്കാണ് എന്നെ വിവാഹം ചെയ്തത്. ഒരു ദിവസം വെളുപ്പിന് പ്രാർത്ഥനയിൽ ആയിരുന്നപ്പോൾ ഈശോ ഓർമിപ്പിച്ചു, പണ്ട് നീ ഒരു തൂവാലയെപ്രതി എനിക്ക് നന്ദി പറഞ്ഞില്ലേ. പകരമായിട്ടാണ് ഞാൻ നിനക്ക് ജൗളിക്കട നല്കിയിരിക്കുന്നത്.
റോസമ്മ