ഒൻപത് വയസ് മാത്രം പ്രായമുള്ള ജോഷ്വായെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് അവന്റെ കയ്യിലിരുന്ന പാവക്കുട്ടി മാതാപിതാക്കൾ ശ്രദ്ധിച്ചത്. പാവക്കുട്ടിയുടെ കാലിലുള്ള കീറലും ഓപ്പറേഷൻ ചെയ്ത് ശരിയാക്കണമെന്ന അവന്റെ നിർബന്ധത്തിന് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ മാതാപിതാക്കൾ കുഴങ്ങി. എന്നാൽ ഓപ്പറേഷനായി അവനെ ഒരുക്കാൻ വന്ന സിസ്റ്റർ അവനെ ആശ്വസിപ്പിച്ചു. ജോഷ്വയുടെ ഓപ്പറേഷന് ശേഷം പാവക്കുട്ടിയെയും ഓപ്പറേഷൻ ചെയ്ത് സുഖപ്പെടുത്താമെന്ന് പറഞ്ഞ് സിസ്റ്റർ പാവക്കുട്ടിയെ അവന്റെ കയ്യിൽനിന്ന് വാങ്ങി.
ഓപ്പറേഷന് ശേഷം അവനെ കാണാൻ റിക്കവറി റൂമിൽ കയറിയ മാതാപിതാക്കൾ ആ കാഴ്ച അത്ഭുതത്തോടെയാണ് കണ്ടത്. ശാന്തമായി കിടക്കുന്ന ജോഷ്വായുടെ ഒരു വശത്തായി കാലിൽ തുന്നിക്കെട്ടും വായിൽ സർജിക്കൽ മാസ്കുമായി പാവക്കുട്ടിയെയും കിടത്തിയിരിക്കുന്നു!
നമ്മുടെ സഹജീവികൾക്കായി ഇത്തരം ചില ചെറിയ പ്രവൃത്തികൾ ചെയ്യുന്നത് അവരോട് കാണിക്കാവുന്ന എത്രയോ വലിയ കരുണയാണ്.
”നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36)