നീണ്ട ഒരു യാത്രയിലായിരുന്നു അയാൾ. അന്ന് അയാളുടെ ട്രെയിൻ വളരെ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. ഏതോ ഒരു സ്റ്റേഷനിൽവച്ച് അയാളുടെ തൊട്ടടുത്ത് ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ഉറക്കം തൂങ്ങാൻ തുടങ്ങി. പതു ക്കെ പതുക്കെ തന്റെ തോളിലേക്കു ചാഞ്ഞു. മണിക്കൂറുകൾ കടന്നുപോയി. ചെറുപ്പക്കാരൻ ഉണരുന്ന യാതൊരു ലക്ഷണവും കാണാനില്ല. കണ്ടുനില്ക്കുന്നവർക്കുപോലും ആ മനുഷ്യനോടു സഹതാപം തോന്നിത്തുടങ്ങി. ആ ചെറുപ്പക്കാരനെ ഉണർത്തിക്കൂടേ എന്ന് ഒരാൾ ചോദിച്ചപ്പോൾ അയാൾ പക്ഷേ ഇങ്ങനെയാണ് പറഞ്ഞത്: ”സാരമില്ല, ഉറങ്ങിക്കോട്ടേ. നല്ല ക്ഷീണം കാണും.” ചിലർ അങ്ങനെയാണ്. അവരുടെ ഹൃദയത്തിൽ കരുണയുടെ സമൃദ്ധിയുണ്ട്.
”കരുണയുള്ളവർ ഭാഗ്യവാന്മാർ;
അവർക്കു കരുണ ലഭിക്കും.”
(മത്തായി 5:7)