ദൈവത്തിന്റെ നിഘണ്ടുവിൽ യാദൃശ്ചികം എന്ന വാക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആ പെൺകുട്ടി തനിക്കുണ്ടായ ദൈവാനുഭവം പങ്കുവച്ചത്. ജോലിക്കുവേണ്ടിയുള്ള ഇന്റർവ്യൂവിന് പോകുന്നതിനിടയിൽ സഞ്ചരിച്ച ബസ് കേടായി. വിജനമായ സ്ഥലം. വാഹനസൗകര്യം നന്നേ കുറവ്. സമയത്ത് എത്തിച്ചേരുകയും വേണം. ഒരു വാഹനം കിട്ടുവാനായി കാവൽമാലാഖയുടെ സഹായം അപേക്ഷിച്ച് പ്രാർത്ഥിക്കുവാൻ തുടങ്ങി. ഉടൻതന്നെ ഒരു ഓട്ടോറിക്ഷ അവിടെ എത്തി. തകർന്ന പാലം കടക്കുവാൻ രണ്ടു കുഞ്ഞുങ്ങളെ സഹായിക്കുന്ന കാവൽമാലാഖയുടെ ചിത്രം പതിച്ച ‘റഫായേൽ’ എന്നു പേരുള്ള ഓട്ടോറിക്ഷ! അവളത് പറഞ്ഞപ്പോൾ കാവൽമാലാഖയുടെ അദൃശ്യസാന്നിധ്യം ഞങ്ങളെ പൊതിഞ്ഞുനിന്നു.
”എന്റെ ദൂതൻ നിങ്ങളുടെ കൂടെയുണ്ട്. അവൻ നിങ്ങളുടെ ജീവൻ കാത്തുസൂക്ഷിക്കുന്നു” (ബാറൂക്ക് 6..7).
സിസ്റ്റർ ജീന മേരി എ.എസ്.എം.ഐ