അന്ന് രാത്രി കിടക്കുന്നതിനുമുമ്പ് പതിവുപോലെ ഡയറി എഴുതാനിരുന്നു. അന്നത്തെ ദിവസത്തെക്കുറിച്ച് ഓർത്തപ്പോൾ അത്ഭുതം തോന്നിപ്പോയി. കാരണം അതിരാവിലെ ഒരു ദുഃസ്വപ്നം കണ്ടാണ് ഉണർന്നത്. അതോടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഒന്നും ചെയ്യാൻ ഒരു ഉണർവ്വില്ലാത്ത അവസ്ഥയും. പലവിധ പ്രശ്നങ്ങൾ ഓർമ്മയിലേക്കു വരാൻ തുടങ്ങി. ദേഷ്യവും സങ്കടവുംകൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥ. ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് മുന്നിലുണ്ടുതാനും. പക്ഷേ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വിചാരിച്ചതിലും അധികം കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചിട്ടുണ്ട്! പക്ഷേ എങ്ങനെ?
അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ആ നിസ്സ ഹായാവസ്ഥയിൽ അറിയാതെ ‘നന്മനിറഞ്ഞ മറിയമേ’ എന്ന് വിളിച്ചു പ്രാർത്ഥിച്ചിരുന്നു. എത്ര പ്രാവശ്യം ആവർത്തിച്ചു ചൊല്ലിയെന്നറിയില്ല, പിന്നീട് ഓർക്കുമ്പോഴെല്ലാം ഉറക്കെ ആവർത്തിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ് ഓരോ കാര്യങ്ങളും ചെയ്തത്. ഇത്രയധികം കാര്യങ്ങൾ സന്തോഷത്തോടെയും ശാന്തതയോടെയും പൂർത്തീകരിക്കാൻ എന്നെ സഹായിച്ച പരിശുദ്ധ അമ്മയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ഡയറിയിൽ ‘ആവേ മരിയ’ എന്നു കുറിച്ചിടുമ്പോൾ കണ്ണു നിറഞ്ഞുപോയി.
വിശുദ്ധ ബെർണ്ണാർദ് പറയുന്നത് എത്രയോ ശരി! ”മറിയം താങ്ങുമ്പോൾ നീ വീഴുകയില്ല; അവൾ സംരക്ഷിക്കുമ്പോൾ നീ ഭയപ്പെടേണ്ടാ; അവൾ നയിക്കുമ്പോൾ നീ ക്ഷീണിക്കുകയില്ല. അവൾ അനുകൂലയായിരിക്കുമ്പോൾ നീ നിത്യസൗഭാഗ്യത്തിന്റെ തുറമുഖത്തു ചെന്നെത്തും.”
അന്ന