നമ്മൾ ഏകപിതാവിന്റെ മക്കളാണെന്ന് സന്തോഷപൂർവം കണ്ടെത്താൻ സ്വർഗസ്ഥനായ… എന്ന ജപം നമ്മെ അനുവദിക്കുന്നു. നമ്മുടെ പിതാവിനെ സ്തുതിക്കാനും ഒരേ ഹൃദയവും ഒരേ ആത്മാവും (അപ്പസ്‌തോല പ്രവർത്തനങ്ങൾ 4:32) ഉണ്ടായിരിക്കുന്നതുപോലെ ഒന്നിച്ച് ജീവിക്കാനുമുള്ള വിളിയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.
പിതാവായ ദൈവം തന്റെ മക്കളിൽ ഓരോ വ്യക്തിയെയും പരിവർജനീയമായ ഒരേ സ്‌നേഹംകൊണ്ട് സ്‌നേഹിക്കുന്നു. അവിടുത്തെ താൽപര്യവിഷയമായി നമ്മൾ മാത്രമുണ്ടായിരിക്കുന്നുവെന്നപോലെ സ്‌നേഹിക്കുന്നു. അതുകൊണ്ട് നമ്മളും തികച്ചും പുതിയൊരു രീതിയിൽ ഒന്നിച്ച് കഴിയണം. സമാധാനപൂർവം, പരിഗണനയും സ്‌നേഹവും നിറഞ്ഞവരായി കഴിയണം. ഓരോ വ്യക്തിയും വിസ്മയദ്യോതകമായ അത്ഭുതമായിരിക്കാനാണത്. ഓരോ വ്യക്തിയും യഥാർത്ഥത്തിൽ ദൈവദൃഷ്ടിയിൽ അങ്ങനെയുള്ള വ്യക്തിയാണല്ലോ.
യുകാറ്റ് (517)