കൈപ്പുണ്യത്തിന്റെ രഹസ്യം

ആ നാളുകളിൽ ഞങ്ങളുടെ വീട്ടിൽ അപ്പത്തിന് മാവു കുഴച്ചുവച്ചാൽ പുളിക്കാറുണ്ടായിരുന്നില്ല. പുളിക്കാത്ത മാവുകൊണ്ട് മയമില്ലാത്ത അപ്പമായിരുന്നു ഉണ്ടാക്കാൻ സാധിച്ചിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് അച്ചൻ വീടുവെഞ്ചരിക്കാൻ വരുമെന്ന് അറിഞ്ഞത്. അച്ചൻ രാവിലെ വരും. പ്രാതൽ കൊടുക്കണം. അപ്പവും ചിക്കൻ സ്റ്റ്യൂവുമാണെങ്കിൽ നന്നായിരുന്നേനെ.

രണ്ടും കല്പിച്ച് അപ്പം ഉണ്ടാക്കാൻ തീരുമാനിച്ചു. മാവു നന്നായി കലക്കിവച്ചു. ഒപ്പം ഒരു കാര്യംകൂടി ചെയ്തു. ഒരു എളിയ പ്രാർത്ഥന ചേർത്തുവച്ചു. എന്റെ മാതാവേ, അങ്ങയുടെ മകൻ നാളെ വരും. അപ്പം നന്നായിരിക്കാൻ ഈ മാവു നന്നായി പുളിപ്പിച്ചുതരണേ. അത്ഭുതം എന്നു പറയട്ടെ, പിറ്റേന്നുണ്ടാക്കിയ അപ്പംപോലെ രുചിയുള്ള അപ്പം ഇന്നുവരെ ഞാനുണ്ടാക്കിയിട്ടില്ല. അത് കഴിച്ച അച്ചൻ വിചാരിച്ചത് അപ്പത്തിന് രുചി ചേർത്തത് ഉണ്ടാക്കിയയാളിന്റെ കൈപ്പുണ്യമാണെന്നാണ്. പക്ഷേ, അതിന് പിന്നിലുള്ള രഹസ്യം അതായിരുന്നില്ല….

ജോജി പൊറ്റമ്മൽ

1 Comment

  1. Trissa joice says:

    Very nice and accurate in needy times…like God is talking to me… thanks for the publisher

Leave a Reply

Your email address will not be published. Required fields are marked *