പരുക്കു പറ്റാതെ…

കാഴ്ചവയ്പു തിരുനാൾ സമയം. വലിയ മഴക്കാലമായതിനാൽ യാത്ര ക്ലേശകരമാണ്. രോഗികളുടെ എണ്ണംപോലും കുറഞ്ഞിരിക്കുന്നതിനാൽ ഈ സന്ദർഭത്തിൽ നമുക്ക് നമ്മുടെ കുടുംബങ്ങളെ സന്തോഷിപ്പിക്കാം. ഈശോയുടെ വാക്കുകൾ ശിഷ്യൻമാർ അനുസരിക്കുന്നു. തീക്ഷ്ണനായ സൈമൺ ഈശോ പറഞ്ഞതനുസരിച്ച് എല്ലാം ചെയ്തശേഷം താൻ ചെയ്ത കാര്യങ്ങളെല്ലാം ഈശോയെ അറിയിക്കുന്നു.

ഗുരുവേ നീ എന്തു ചെയ്തു? സൈമൺ ചോദിക്കുന്നു. ”അലസതയുണ്ടാകാതിരിക്കാൻ ഞാൻ രണ്ടുപെട്ടി അലമാരകളുണ്ടാക്കി. പിന്നെ നടക്കാൻ പോയി. വീട്ടിലിരിക്കുന്നതിന്റെ ആനന്ദം അനുഭവിച്ചു.”

ഈശോയുടെ വീട്ടിൽ മേരിയുടെ സംരക്ഷണത്തിൽ താമസിച്ചുകൊണ്ടിരിക്കുന്ന ബാലനായ മാർജ്യേം ഇതു കേട്ടപ്പോൾ ഈശോയുടെ കൈയിലെ തൊലി പൊട്ടിയതിനെക്കുറിച്ച് പറയുന്നു. ”ഞാൻ ഇപ്പോൾ കൈകൊണ്ട് ജോലി ചെയ്യാത്തതുകൊണ്ടാണ് അങ്ങനെ ഉണ്ടായത്. രണ്ടു വർഷം മുമ്പ് പതിനാലു മണിക്കൂർവരെ ദിവസം ജോലി ചെയ്യുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരാളുടെ തീക്ഷ്ണതയും മനസും അയയുമ്പോൾ അതുതന്നെയാണ് സംഭവിക്കുക. ആത്മീയരോഗങ്ങളുടെ വിഷം അയാളെ ബാധിക്കുന്നു. മടുപ്പ് അനുഭവപ്പെടുന്നു. മുമ്പ് നന്നായി ചെയ്തിരുന്ന കാര്യങ്ങൾ, സൽപ്രവൃത്തികൾ ചെയ്യാൻ ഇരട്ടി ബുദ്ധിമുട്ടും അനുഭവപ്പെടും.”
എന്നാൽ നീ ഒരിക്കലും അലസമായിരുന്നിട്ടില്ലല്ലോ? മാർജ്യേമിന്റെ ചോദ്യം.

”ശരിയാണ്, ഞാൻ മറ്റു ജോലികളാണ് ചെയ്തിട്ടുള്ളത്. എന്നാൽ എന്റെ കൈകളുടെ അലസത അവയ്ക്ക് നാശമായിത്തീർന്നത് നിനക്ക് കാണാമല്ലോ.” ചെമന്നു പൊട്ടിയിരിക്കുന്ന കൈകൾ ഈശോ ബാലനെ കാണിക്കുന്നു.

മാർജ്യേം അതിൽ ചുംബിച്ചുകൊണ്ടു പറയുന്നു, ”എനിക്ക് പരുക്കു പറ്റുമ്പോൾ അമ്മ (മേരി) ഇങ്ങനെയാണ് ചെയ്തിട്ടുള്ളത്.”
ഈശോ പറയുന്നു ”അതെ, സ്‌നേഹം പലതും സുഖപ്പെടുത്തുന്നു.”

(ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്)

Leave a Reply

Your email address will not be published. Required fields are marked *