മഴയായ് പെയ്യും കരുണ

ചൂടിന്റെ ആധിക്യമുള്ള ഒരു ദിനം, ഒരു മഴ പെയ്തിട്ട് നാളുകളേറെയായി. മണ്ണെല്ലാം വരണ്ടുണങ്ങിയിരിക്കുന്നു. മണ്ണിന്റെ വരൾച്ച മാറ്റി ആർദ്രതയിലേക്ക് നയിക്കാൻ ആശ്രയിക്കാനുള്ളത് ദൈവകരുണയിലെന്നു മനസ്സിലാക്കിയ ആ സന്യാസിനി ഒരു തീരുമാനമെടുത്തു, മഴ പെയ്യുംവരെ കരുണയുടെ ജപമാല ചൊല്ലും. തന്റെ കരുണയിൽ ശരണപ്പെട്ടുള്ള പ്രാർത്ഥനയുടെമേൽ അനുഗ്രഹത്തിന്റെ കയ്യൊപ്പു ചാർത്തി ദൈവപിതാവ്. അന്ന് അത്താഴത്തിനു നേരമാകുമ്പോഴേക്കുംതന്നെ മൂന്ന് മണിക്കൂറോളം ശക്തമായ മഴ പെയ്തിറങ്ങി. 1937 മെയ് 22-ന് പോളണ്ടിൽ സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതമാണിത്. ആ സന്യാസിനിയെ ഇന്ന് ലോകമറിയുന്നത് വിശുദ്ധ ഫൗസ്റ്റീന എന്ന പേരിലത്രേ.

Leave a Reply

Your email address will not be published. Required fields are marked *