ചെയ്തുപോയ കുറ്റത്തിന് പരിഹാരം ചെയ്യലാണ് പ്രായശ്ചിത്തം. പ്രായശ്ചിത്തം എന്റെ തലച്ചോറിൽ മാത്രമായിരിക്കരുത്. അത് ഞാൻ പരസ്നേഹപ്രവൃത്തികൾ വഴിയും മറ്റുള്ളവരുമായുള്ള ഐക്യദാർഢ്യം വഴിയും പ്രകടിപ്പിക്കണം. പ്രാർത്ഥന, ഉപവാസം, ദരിദ്രരെ ആത്മീയമായും ഭൗതികമായും സഹായിക്കൽ എന്നിവവഴിയും പ്രായശ്ചിത്തം ചെയ്യാം.
പ്രായശ്ചിത്തം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. തന്നത്തന്നെ തരംതാണവനായി കരുതുക, ശങ്കാകുലമായ മനഃസാക്ഷിയുണ്ടായിരിക്കുക എന്നിവയുമായി പ്രായശ്ചിത്തത്തിന് ഒരു ബന്ധവുമില്ല. ഞാൻ എത്ര മോശക്കാരനാണെന്ന് ചിന്തിച്ച് ആകുലപ്പെട്ടുകൊണ്ടിരിക്കലല്ല പ്രായശ്ചിത്തം. പ്രായശ്ചിത്തം നമ്മെ സ്വതന്ത്രരാക്കുന്നു. പുതുതായി തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
യു കാറ്റ്