കുന്തുരുക്കത്തിന്റെ മണമുള്ളവർ

വീട്ടിലേക്ക് ഇനിയുമേറെ നടക്കാനു്. തളർന്നപ്പോൾ വഴിയോരത്തെ കുന്നിൻ ചെരിവിൽ റോബിൻ ഇരുന്നു. തൊട്ടരികിലെ വാഴക്കൂട്ടങ്ങൾക്കിടയിലേക്ക് പലതരം കിളികൾ പറന്നിറങ്ങി. ഒന്നും കഴിച്ചിരുന്നില്ല. റോബിന്റെ അപ്പ രു വർഷം മുമ്പ് മരിച്ചുപോയി. മമ്മിയുടെ അധ്വാനം കൊ് മാത്രം അനിയനും അവനുമടങ്ങുന്ന കുടുംബത്തിന് ഒന്നിനും തികയുമായിരുന്നില്ല. ഇനിയുമങ്ങനെ നെടുനീളെ കിടക്കുന്ന വഴിയിലേക്ക് നോക്കി റോബിൻ ദീർഘനിശ്വാസമിട്ടു.

വേലിക്കരികിലൂടെ നടന്ന് വാഴയ്ക്കരികിലെത്തിയപ്പോൾ കിളിക്കൂട്ടം മടിച്ചു മടിച്ചു പറന്നുപോയി. പക്ഷിക്കൂട്ടം ബാക്കിവെച്ച പഴങ്ങളോരോന്നായി റോബിൻ ഇരിഞ്ഞു തിന്നു. വിശപ്പിനു തെല്ലാശ്വാസമായപ്പോൾ തിരികെ നടന്നു. കൈയിലൊരു പഴം ബാക്കിയുായിരുന്നു. ഈ സമയം പുറത്തുനിന്ന് ഒരാൾ ചോദിച്ചു; ‘ആരാടാ നീ?’ അവൻ മറുപടി പറഞ്ഞു ”വെള്ളിലംകാട്ടെ ചാക്കോയുടെ മകൻ റോബിൻ.” റോബിന്റെ ചെവിയിൽ പിടിച്ചു വലിച്ച് അയാൾ അവനെ വഴിയിലേക്ക് തള്ളിയിട്ടിട്ട് പറഞ്ഞു; ”കാവുമ്പാടൻ വർക്കിയുടെ പറമ്പിൽ കയറി ഇനി നീ കക്കുമോടാ?” ഇതെല്ലാം കു റോബിന്റെ സഹപാഠികൾ അമ്പരന്നു നിൽക്കുന്നുായിരുന്നു.

അഞ്ചാം ക്ലാസ്സിലേക്ക് ഹെഡ്മാസ്റ്റർ വരുമ്പോൾ റോബിനു ചുറ്റും കുട്ടികൾ കള്ളാ… കള്ളാ… പഴം കള്ളാ.. എന്നും വിളിച്ചു കളിയാക്കുന്നതാണ് കത്. തലേന്ന് വൈകീട്ട് നടന്ന സംഭവമറിഞ്ഞ ഹെഡ്മാസ്റ്റർ മറ്റു കുട്ടികൾക്ക് മുമ്പിൽവെച്ച് അവനെ ഒരുപാട് ശകാരിച്ചു. സ്‌കൂളിനുായ മാനഹാനി തീർക്കാൻ മാഷ് അവനെ ചൂരൽ ഒടിയുവോളം തല്ലി. മിഴിനീർ വറ്റിവര മുഖവുമായി അന്നുരാത്രി റോബിൻ അമ്മയുടെ അരികിലെത്തി. എല്ലുകൾ ഉന്തിനിന്ന അവരുടെ മുഖത്തു നോക്കി അവൻ പറഞ്ഞു; ”അമ്മേ, വിശന്നപ്പോൾ ഞാനറിയാതെ ചെയ്തതാണ്…” ആ അമ്മ അവനെ കെട്ടിപ്പിടിച്ച് നെറുകയിൽ ഒരു ഉമ്മ കൊടുത്തു. മറ്റൊന്നും ആ അമ്മയുടെ കൈയിലുായിരുന്നില്ല.

ഞായറാഴ്ച അമ്മയും റോബിനും അനിയനും കൂടി പള്ളിയിൽ പോയി. ജനങ്ങൾക്കിടയിൽ കാവുമ്പാടൻ വർക്കിയെ കതും റോബിൻ തല താഴ്ത്തി മുമ്പോട്ട് നടന്നു. എല്ലാവരും കേൾക്കെ ‘കള്ളാ’ എന്ന് അയാൾ വിളിക്കല്ലേ എന്ന് പ്രാർത്ഥിക്കുകയായിരുന്നു. വിശുദ്ധ കുർബാനക്കുള്ള മണി മുഴങ്ങി. ”നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സുവിശേഷ ഭാഗം അച്ചൻ വായിച്ചുകൊിരിക്കെ താൻ കള്ളനാക്കപ്പെട്ട സംഭവം റോബിൻ ഓർത്തു. പെട്ടെന്ന് കാവുമ്പാടൻ വർക്കിയും സഹപാഠികളും നാട്ടുകാരും ചേർന്ന് റോബിനെ തുരുതുരാ കല്ലെറിയുന്നതായി അവന് തോന്നി. പെട്ടെന്ന് ഒരു കൂർത്ത കല്ല് അവന്റെ കണ്ണിൽ തറച്ചതും അവൻ ബോധരഹിതനായി നിലത്തു വീണു.

വിശുദ്ധകുർബാന കഴിഞ്ഞ് അച്ചൻ പള്ളിമേടയിൽ വന്നപ്പോൾ ഇടവകപ്രമാണിമാരെല്ലാം കാത്തുനിന്നിരുന്നു. അച്ചൻ ചോദിച്ചു; ”ആ പയ്യന് വല്ലതും പറ്റിയോ? അവൻ ഏതാ?” കൂട്ടത്തിൽ കാവുമ്പാടൻ വർക്കിയുായിരുന്നു. ചോദ്യം കേട്ടപാടെ അയാൾ മറുപടി ഗംഭീരമായി പറഞ്ഞു കൊടുത്തു. ഒപ്പം കള്ളനെന്ന ഒരു പട്ടവും റോബിന് അയാൾ ചാർത്തിക്കൊടുത്തു.

ഉച്ചയൂണ് കഴിഞ്ഞുള്ള പതിവ് ഉറക്കം, അന്ന് അച്ചൻ വേെന്നു വെച്ചു. അച്ചൻ വരുന്നത് റോബിൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്ത് അവൻ ഉച്ചയൂണു കഴിക്കുന്നതേ ഉായിരുന്നുള്ളൂ. മത്തിക്കറിയുടെ ഗന്ധം പരിസരമാകെ നിറഞ്ഞിരുന്നു. റോബിന്റെ നിർബന്ധത്തിനു വഴങ്ങി അച്ചൻ അവനോടൊത്ത് ഊണു കഴിച്ചു. ശേഷം രാവിലത്തെ കാര്യങ്ങൾ അച്ചൻ വിശദമായി അന്വേഷിച്ചു. എല്ലാം പറഞ്ഞ ശേഷം അച്ചനു മുൻപിൽ മുട്ടുകുത്തിയിട്ട് റോബിൻ പറഞ്ഞു; ”അച്ചാ… പറന്നുപോയ ആ കിളികൾക്ക് അറിയാമായിരുന്നു എന്റെ വിശപ്പിന്റെ വേദന…”

ആ കൊച്ചുപയ്യന്റെ ഉള്ളു തേങ്ങുന്നത് അച്ചനു കാണാമായിരുന്നു. അവനെ തോളോട് ചേർത്തുപിടിച്ച് അച്ചൻ പറഞ്ഞു; ”സാരമില്ല മകനേ…”
കുറച്ചു മിഠായി അവനു കൊടുത്തിട്ട് അച്ചൻ പോകാനൊരുങ്ങവെ റോബിൻ പറഞ്ഞു,
”അച്ചന് കുന്തുരുക്കത്തിന്റെ മണമാണ്!”

ഒന്ന് ചിരിച്ചുകൊ് അച്ചൻ മറുപടി പറഞ്ഞു;
”റോബിനു സ്‌നേഹത്തിന്റെ മണമാണ്…”
‘ആൽബി ഡെല്ല കഥകൾ’

സിജോ എം. ജോൺസൺ

Leave a Reply

Your email address will not be published. Required fields are marked *