ഒരിക്കൽ ഒരമ്മ തന്റെ അടുക്കലേക്ക് വന്ന് അവരുടെ ബാങ്ക് പാസ്ബുക്ക് നീട്ടിക്കൊണ്ടു ചോദിച്ചു: ”മോനേ, ഈ നമ്പറിൽ വിളിച്ച് എന്റെ എ.റ്റി.എം കാർഡ് ഒന്ന് കാൻസൽ ചെയ്തു തരാമോ?” ഒന്നും മനസിലാകാതെ ആ അമ്മയുടെ മുഖത്തേക്ക് അല്പസമയം ഞാൻ നോക്കിനിന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവർ പറഞ്ഞു: ”എന്റെ മോന് മുപ്പത് വയസുണ്ട്. അവന്റെ അഞ്ചാമത്തെ വയസിൽ അച്ഛൻ മരിച്ചതാണ്. മറ്റൊരു വിവാഹം കഴിക്കാതെ അവനുവേണ്ടി ഞാൻ ജീവിച്ചു. പത്താംക്ലാസുവരെ പഠിപ്പിച്ചു. എന്നാൽ ഇപ്പോൾ തെറ്റായ കൂട്ടുകെട്ടിൽപെട്ട് ജീവിക്കുന്നു. എന്റെ വാർധക്യപെൻഷൻ മൂന്നുമാസമായി കിട്ടാതെ വന്നപ്പോൾ ബാങ്കിൽവന്ന് തിരക്കി. അപ്പോഴാണ് അറിയുന്നത് ഞാനറിയാതെ മകൻ അതിൽനിന്ന് പണം പിൻവലിക്കുന്നുവെന്ന്. എനിക്ക് എ.റ്റി.എം കാർഡ് ഉപയോഗിക്കാൻ അറിയാത്തതുകൊണ്ട് മകനെയാണ് ഏൽപിച്ചിരുന്നത്. അതുകൊണ്ട് ഈ കാർഡൊന്ന് കാൻസൽ ചെയ്ത് തരണം. ഞാൻ ഇനി ബാങ്കിൽ വന്ന് പണം പിൻവലിച്ചോളാം. ”
ഇതുപോലെ ജീവിതത്തിൽ നമുക്ക് അവകാശപ്പെട്ട അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നുണ്ടോ? ജാഗ്രതയുള്ളവരാകാം.
ഡിക്‌സൺ കെ. ഡൊമിനിക്