സ്വർഗീയ നൂറുരൂപ

പാമ്പുകടിയേറ്റ് അദ്ദേഹം മുപ്പതു ദിവസത്തിലേറെയായി ഐ.സി.യുവിൽ കഴിയുന്നു, അയൽപക്കത്തുനിന്ന് ആയിരം രൂപ വായ്പ വാങ്ങി വന്നതാണ്. ഭാര്യയാണ് കൂടെയുള്ളത്. മക്കൾ അഞ്ചിലും ആറിലും പഠിക്കുന്നു. തിരുവചനം പങ്കുവച്ചപ്പോൾ എന്തോ ഒരു ആശ്വാസം തോന്നുന്നുവെന്ന് ഹെന്ദവനായ ആ മനുഷ്യൻ പറഞ്ഞു. അടുത്ത് കിടക്കുന്നവരും സന്ദർശിക്കാൻ വരുന്നവരും നല്കിയതു സ്വീകരിച്ച് ഒന്നരലക്ഷം രൂപയോളം ആശുപത്രിയിൽ ചെലവാക്കിയത്രേ.
എന്നും രാവിലെയും വൈകിട്ടും ആ സ്ത്രീ വിശുദ്ധ ബലിയിൽ പ്രാർത്ഥിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. സംസാരിക്കുന്നതിനിടയിൽ ആ സ്ത്രീയോട് വേദനിക്കുന്ന മറ്റൊരു അമ്മച്ചിയുടെ കാര്യം പങ്കുവച്ചു. അപ്പോൾ ആ സ്ത്രീ അന്ന് വായ്പ വാങ്ങിയ 1500 രൂപയിൽനിന്ന് നൂറുരൂപ എടുത്ത് കൈയിൽ തന്നു. എന്നിട്ട് പറഞ്ഞു: സിസ്റ്ററേ, ഒരുപാടു പേരുടെ ഉദാരമായ മനസാണ് ഞങ്ങൾ ഇന്ന് ഇവിടെ നില്ക്കുവാൻ കാരണം. അതുകൊണ്ട് ആ പാവപ്പെട്ട അമ്മയ്ക്ക് ഒരു നേരത്തെ ഭക്ഷണം എന്റെ വക കൊടുക്കണം. അതു വാങ്ങാതെ എന്നെ കടന്നുപോകാൻ അനുവദിച്ചില്ല. എന്റെ ഹൃദയം അറിയാതെ തേങ്ങിപ്പോയി, വിധവയുടെ രണ്ട് ചെമ്പുതുട്ടുകളുടെ മൂല്യമോർത്ത്!!

സിസ്റ്റർ എൽസാ ജോസ് എം.എസ്.എം.ഐ

Leave a Reply

Your email address will not be published. Required fields are marked *