സംഗീതം നിലയ്ത്ഥുബ്ബോ

പാശ്ചാത്യ സംസ്‌കാരത്തിൽ മാക്കബ്രൽ നൃത്തത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇറ്റലിയിലെ ഡുബിയാക്കോ എന്ന സ്ഥലത്തെ ബനഡിക്‌റ്റെൻ ആശ്രമം സന്ദർശിക്കുകയാണെങ്കിൽ അവിടെ അതിന്റെ ചുവർചിത്രങ്ങൾ കാണാൻ സാധിക്കും. കറുത്ത വസ്ത്രങ്ങൾ ധരിച്ച് തലയോട്ടിയുടെയും എല്ലുകളുടെയും ചിത്രമുള്ള വേഷമണിഞ്ഞവർ മനോഹരമായി വസ്ത്രധാരണം ചെയ്തവരോടൊത്ത് നൃത്തം ചെയ്യുന്നു. ഓരോ തവണയും പശ്ചാത്തല സംഗീതം നിലയ്ക്കുമ്പോൾ കറുത്ത വസ്ത്രധാരി നന്നായി വസ്ത്രം ധരിച്ച ഒരാളെ കൂട്ടിക്കൊണ്ട് അന്ധകാരത്തിലേക്ക് നടന്നുനീങ്ങും.

മാക്കബ്രൽ നൃത്തത്തിൽ ചുവടുവയ്ക്കുന്നത് മരണദൂതനും മനുഷ്യരുമാണെങ്കിൽ ജീവിതത്തിൽ രണ്ടുതരം ആളുകളെ നമ്മൾ കണ്ടുമുട്ടുന്നു. സത്കർമം ചെയ്യുന്ന നല്ലവരും ദുഷ്‌കർമം ചെയ്യുന്ന ദുഷ്ടരും. ലോകത്തിൽ രണ്ട് കാര്യങ്ങൾ മാത്രമേയുള്ളൂ. അത് നന്മയും തിന്മയുമാണ്. ജീവിതമാകുന്ന പശ്ചാത്തലസംഗീതം നിലയ്ക്കുമ്പോൾ നന്മയുടെ വക്താക്കളായി തിരിച്ചുപോകേണ്ടവരാണ് നാം.

ഫാ. ഷാനു ഫെർണാണ്ടസ്‌

Leave a Reply

Your email address will not be published. Required fields are marked *