ഉപകരിക്കുന്ന നിക്ഷേപം

ആ പിതാവിന്റെ ഏകമകളാണവൾ. രോഗം ബാധിച്ച് മരണാസന്നയായിരിക്കുന്ന നേരം അവൾ ചോദിച്ചത് ഇങ്ങനെയായിരുന്നു: ”എനിക്ക് ആശ്വാസം ലഭിക്കാൻ എന്തെങ്കിലും പറയാമോ? ഞാൻ മരിക്കാറായി” അവൾ പ്രതീക്ഷയോടെ പിതാവിന്റെ കണ്ണുകളിലേക്ക് നോക്കി. എന്നാൽ അദ്ദേഹം പലവട്ടം ശ്രമിച്ചിട്ടും മകളെ ആശ്വസിപ്പിക്കാനുതകുന്ന ഒരു വാക്കുപോലും ലഭിച്ചില്ല. പ്രശസ്തനായിരുന്നെങ്കിലും ദൈവത്തോട് അടുപ്പമില്ലാതിരുന്നതുകൊണ്ട് മരണത്തിനപ്പുറത്തും പ്രത്യാശ നൽകുന്ന വിശ്വാസം ആ ഹൃദയത്തിലില്ലായിരുന്നു. അതിനാൽ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല വാക്കുകൾ പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചതുമില്ല. ആ മകൾ പിതാവിന്റെ മുഖത്തുനോക്കി നിസ്സഹായയായി മരിച്ചു.

പ്രത്യാശ പകരാനുതകുന്ന വിശ്വാസത്തിലൂന്നിയ ദൈവബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടോ?
”പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താൽ സകല സന്തോഷവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ!” (റോമാ 15:13)

കുട്ടിയമ്മ ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *