സഭയുടെ ദൗത്യമെന്താണ്?

ക്രിസ്തുവിനോടുകൂടെ തുടങ്ങിയ ദൈവരാജ്യം എല്ലാ ജനതകളിലും മുളച്ചുവളരാൻ പരിശ്രമിക്കുകയെന്നതാണ് സഭയുടെ ദൗത്യം.
യേശു സഞ്ചരിച്ചിടത്തെല്ലാം സ്വർഗം ഭൂമിയെ സ്പർശിച്ചു; സ്വർഗരാജ്യം, സമാധാനത്തിന്റെയും നീതിയുടെയും രാജ്യം ഉദ്ഘാടനം ചെയ്യപ്പെട്ടു. സഭ ഈ ദൈവരാജ്യത്തിന് സേവനം ചെയ്യുന്നു. സഭ തന്നിൽത്തന്നെ ഒരു ലക്ഷ്യമല്ല. യേശു തുടങ്ങിയത് അവൾ നിർവഹിച്ചുകൊണ്ടിരിക്കണം. യേശു പ്രവർത്തിക്കുമായിരുന്നതുപോലെ അവൾ പ്രവർത്തിക്കണം. യേശുവിന്റെ വിശുദ്ധ അടയാളങ്ങൾ (കൂദാശകൾ) അവൾ തുടർന്നുകൊണ്ടിരിക്കുന്നു. അവൾ യേശുവിന്റെ വാക്കുകൾ കൈമാറുന്നു. അതുകൊണ്ടാണ് സഭ ഏറെ ബലഹീനതകളുണ്ടായെങ്കിലും ഭൂമിയിൽ സ്വർഗത്തിന്റെ ശക്തമായ ഒരു അംശമായിരിക്കുന്നത്.

യുകാറ്റ് 123

Leave a Reply

Your email address will not be published. Required fields are marked *