ഒരു പ്ലാസ്റ്റിക് സ്വകാര്യം

അമേരിക്കയിലെ ഒരു മുതലഫാമിൽ വർഷങ്ങളായി മുതലകൾക്ക് ഭക്ഷണം നല്കിയിരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. മുതലകൾ ഭക്ഷണത്തോടൊപ്പം പ്ലാസ്റ്റിക് കവറുകളും കടിച്ചു തിന്നിരുന്നു. കുറെ നാളുകൾക്കുശേഷം മുതലക്കുഞ്ഞുങ്ങൾ ഉണ്ടാവുന്നില്ല. തുടർന്ന് നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കുകൾ വിഘടിച്ച് ഈസ്ട്രജൻ പോലെയുള്ള സംയുക്തങ്ങൾ ഉണ്ടാവുന്നുവെന്ന് കണ്ടെത്തിയത്. സ്ത്രീഹോർമോണായ ഈസ്ട്രജൻ പുരുഷശരീരത്തിൽ എത്തിച്ചേർന്നാൽ അത് വന്ധ്യതയ്ക്ക് കാരണമാവുന്നു. ആത്മീയജീവിതത്തിലും ഇങ്ങനെതന്നെ. ജാഗ്രത പുലർത്തിയില്ലെങ്കിൽ നന്മകളോടൊപ്പം തിന്മകളും അറിയാതെ നമ്മിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. അതുവഴി നമ്മുടെ ആത്മീയജീവിതം ഫലം പുറപ്പെടുവിക്കാത്തതായി മാറിയേക്കാം.

”നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേ ഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു ” (1 പത്രോസ് 5:8 ).

ഡോ. റോസ് ഔസേഫ്‌

Leave a Reply

Your email address will not be published. Required fields are marked *