ദൈവത്തിന്റെ സർഗാത്മകസ്‌നേഹത്തിൽ നിന്നുള്ള ഒരേ ഉത്പത്തിയാണ് എല്ലാ മനുഷ്യർക്കുമുള്ളത് (ആ അർത്ഥത്തിൽ എല്ലാ മനുഷ്യരും തുല്യരാണ്). എല്ലാ മനുഷ്യർക്കും തങ്ങളുടെ രക്ഷകനായി യേശുക്രിസ്തു ഉണ്ട്. ദൈവത്തിൽ അവർ തങ്ങളുടെ സന്തോഷവും ശാശ്വതസൗഭാഗ്യവും കണ്ടെത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ട് എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ്. ക്രൈസ്തവർ മറ്റു ക്രൈസ്തവരുമായി മാത്രമല്ല, ഓരോ വ്യക്തിയുമായും ദൃഢൈക്യം അഭ്യസിക്കണം. ഏകമനുഷ്യ കുടുംബത്തിലെ വംശവാദവും സ്ത്രീപുരുഷഭേദപരമായ വാദവും സാമ്പത്തിക വിഭജനങ്ങളും ശക്തിയുക്തം എതിർക്കുകയും വേണം.
യുകാറ്റ് (61)