ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ…
”പദാർത്ഥമായ കടങ്ങളും അരൂപിയുടെ കടങ്ങളുമുണ്ട്. തിരിച്ചു കൊടുക്കാൻ പണമായും സാധനമായും വാങ്ങിയിട്ടുള്ളവയെല്ലാം പദാർത്ഥപരമായ കടങ്ങളാണ്. സൽപ്പേരു കളഞ്ഞിട്ട് അതു തിരിച്ചു നൽകാതിരിക്കുന്നതും ധാർമ്മികകടങ്ങളാകുന്നു. ദൈവത്തിൽനിന്ന് എല്ലാം പിടിച്ചുവാങ്ങുകയും എന്നാൽ വളരെ കുറച്ചുമാത്രം കൊടുക്കുകയും ചെയ്യുന്നതും അനുസരണയും സ്‌നേഹവും നൽകാതിരിക്കുന്നതും ആത്മാവിന്റെ കടങ്ങളാണ്. നമുക്ക് എല്ലാവരോടും കടമുണ്ട്. ക്ഷമിക്കാത്തവന് ഹാ! ദുരിതം. അവനോടു ക്ഷമിക്കപ്പെടുകയില്ല. അഹങ്കാരി ധ്രുവങ്ങൾ തമ്മിൽ അകന്നിരിക്കുന്നതുപോലെ സ്വർഗ്ഗത്തിൽ നിന്നകന്നാണിരിക്കുന്നത്.”
ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്