ആലിംഗനം പുണ്യം

റോമായിലെ ട്രെവിസ് എന്ന സ്ഥലത്തുവച്ചുണ്ടായ സംഭവം. മാർട്ടിൻ എന്ന പുണ്യദേഹം അവിടെയുള്ള സമയത്ത് ആളുകൾ അദ്ദേഹത്തിന്റെ ചുറ്റും കൂടിയിരിക്കയായിരുന്നു. അപ്പോൾ ഒരു യാചകൻ അദ്ദേഹത്തിനരികിലേക്ക് വന്നു. കുഷ്ഠം ബാധിച്ച ആളായിരുന്നു ആ യാചകൻ.

ചുറ്റുമുണ്ടായിരുന്ന ജനങ്ങൾ ഭയത്തോടെ ചിതറി മാറി. എന്നാൽ മാർട്ടിൻ പതുക്കെ എഴുന്നേറ്റ് ആ യാചകനെ സ്‌നേഹവാത്സല്യങ്ങളോടെ ആലിംഗനം ചെയ്തു. ആശീർവാദവും പ്രാർത്ഥനയും നല്കി. ഒരു നിമിഷം! എല്ലാവരുടെയും മുഖത്ത് അമ്പരപ്പ് വിടർന്നു. ആ യാചകൻ കുഷ്ഠരോഗത്തിൽനിന്ന് മുക്തനാവുന്നതാണ് അവർ കണ്ടത്. മാർട്ടിന്റെ മരണശേഷം നാളുകൾ കഴിഞ്ഞപ്പോൾ തിരുസഭ അദ്ദേഹത്തിന്റെ പുണ്യജീവിതത്തിന് വിശുദ്ധപദവിയെന്ന കയ്യൊപ്പു ചാർത്തി, ടൂർസിലെ വിശുദ്ധ മാർട്ടിൻ.

 

Leave a Reply

Your email address will not be published. Required fields are marked *