അവിടുത്തെക്കുറിച്ച് അർത്ഥപൂർണമായി പറയാനാവുമോ?
മനുഷ്യരായ നമ്മൾ പരിമിതരാണ്. ദൈവത്തിന്റെ അനന്തമഹത്വം പരിമിതമായ മാനുഷികാശയങ്ങളിൽ ഒതുങ്ങുന്നില്ല. എന്നാലും ദൈവത്തെപ്പറ്റി ശരിയായി പറയാൻ നമുക്ക് കഴിയും.
ദൈവത്തെപ്പറ്റി എന്തെങ്കിലും പറയണമെങ്കിൽ നാം അപൂർണമായ ബിംബങ്ങളും പരിമിതമായ ആശയങ്ങളും ഉപയോഗിക്കുന്നു. അതുകൊണ്ട്, നമ്മുടെ ഭാഷ ദൈവത്തിന്റെ മഹത്വത്തോടു തുല്യമല്ലെന്ന വ്യവസ്ഥയ്ക്ക് വിധേയമാണ് നാം പറയുന്നതെന്തും. അതിനാൽ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ഭാഷ സ്ഥിരം വിശുദ്ധമാക്കുകയും വളർത്തുകയും വേണം.
യുകാറ്റ്