കുരുന്നുകൾക്കായി വലിയ കണ്ടെത്തൽ

ആൽബർട്ട് ബണ്ടൂറെ എന്ന മനഃശാസ്ത്രജ്ഞൻ ഒരു പരീക്ഷണം നടത്തി. നഴ്‌സറി വിദ്യാർത്ഥികളിലായിരുന്നു പരീക്ഷണം. കുട്ടികളെ രണ്ടു വിഭാഗമായി തിരിച്ച് രണ്ട് വ്യത്യസ്തമുറികളിലാക്കി. അതിൽ ഒരു വിഭാഗത്തിനു മുന്നിൽവച്ച് മുതിർന്ന ഒരാൾ ഒരു ബൊമ്മയെ ഉപദ്രവിക്കുന്നതായി കാണിച്ചു. അയാൾ ആ ബൊമ്മയുടെ മുകളിൽ കയറിനിന്നു ചവിട്ടിമെതിച്ചു. ബൊമ്മയെ ചീത്ത വിളിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അയാൾ പിൻവാങ്ങുംവരെ കുരുന്നുകൾ ഇതെല്ലാം കണ്ടുകൊണ്ടിരുന്നു.
രണ്ടാം ഘട്ടത്തിൽ എല്ലാ കുട്ടികളെയും ഒരുമിച്ചു കൊണ്ടുവന്നു. എല്ലാവർക്കും ഓരോ ബൊമ്മകൾ നൽകി. ബൊമ്മയെ ആക്രമിക്കുന്നത് കാണാത്ത കുട്ടികൾ അതിനെ താലോലിക്കാനാരംഭിച്ചു. എന്നാൽ മറുവിഭാഗത്തിലെ കുട്ടികളാകട്ടെ തങ്ങൾ കണ്ടതിനെ അനുകരിച്ചുകൊണ്ട് ബൊമ്മയെ മർദിക്കാനാരംഭിച്ചു. ഹിംസാത്മകദൃശ്യങ്ങൾ കുട്ടികളിൽ അക്രമവാസനയുടെ വിത്തു പാകുന്നു എന്നു തെളിയിച്ച അനേകം പരീക്ഷണങ്ങളിൽ ഒന്നു മാത്രമാണിത്.
”നന്മയെ ജാഗരൂകതയോടെ അന്വേഷിക്കുന്നവർ അനുഗ്രഹത്തെയാണ് അന്വേഷിക്കുന്നത്. തിന്മയെ തിരയുന്നവനു തിന്മതന്നെ വന്നുകൂടുന്നു”
(സുഭാഷിതങ്ങൾ 11: 27)
(കടപ്പാട്: ‘ചിറകുകൾ നൽകാം അവർ പറക്കട്ടെ’)

1 Comment

  1. ANU JOSEPH,AL AIN ,UAE says:

    I LOVE TO READ THIS ARTICLES. GOD BLESS YOU ALL

Leave a Reply

Your email address will not be published. Required fields are marked *