ആ ‘ചുവന്ന കുരിശും’ പ്രചോദനവും

എന്റെ ഇരുപതാമത്തെ വയസിലാണ് അപ്രതീക്ഷിതമായി അമ്മ രോഗശയ്യയിലായത്. അമ്മയെ പരിചരിക്കാനായി വീട്ടിൽ ഒരു റെഡ്‌ക്രോസ് നഴ്‌സ് വന്നു. ചുവന്ന കുരിശുള്ള യൂണിഫോമായിരുന്നു അവരുടേത്. ആത്മാർത്ഥതയോടെ അമ്മയെ ഉള്ളംകൈയിൽ താങ്ങിയെടുത്ത് പരിചരിക്കുന്ന ആ നഴ്‌സിന്റെ പുണ്യം നിറഞ്ഞ പ്രവൃത്തികൾ ഒരു നഴ്‌സാകാൻ എനിക്ക് പ്രചോദനമായി.

നമ്മുടെ പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നുണ്ടോ?

ജയിംസ് വടക്കേക്കര

Leave a Reply

Your email address will not be published. Required fields are marked *