പ്രാർത്ഥിക്കുമ്പോൾ ഒന്നും അനുഭവപ്പെടാതിരുന്നാൽ

അല്ലെങ്കിൽ പ്രാർത്ഥിക്കുന്നതിൽ മടി തോന്നുക പോലും ചെയ്താൽ എന്തു സംഭവിക്കും?

പ്രാർത്ഥനയിൽ വ്യഗ്രചിന്തകൾ, ആന്തരിക ശൂന്യതയുടെയും ശുഷ്‌കതയുടെയും അനുഭവം, യഥാർത്ഥത്തിൽ പ്രാർത്ഥനയോടുള്ള വെറുപ്പുപോലും പ്രാർത്ഥിക്കുന്ന എല്ലാവരും അനുഭവിക്കുന്നുണ്ട്. അപ്പോൾ വിശ്വസ്തതയോടെ സ്ഥിരപരിശ്രമം ചെയ്യുക. അതുതന്നെ ഒരു പ്രാർത്ഥനയാണ്.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കുപോലും ദീർഘനാൾ ദൈവസ്‌നേഹത്തിന്റെ അനുഭവമുണ്ടായില്ല. അവളുടെ മരണത്തിനു കുറച്ചുമുമ്പ് അവളുടെ സ്വന്തം സഹോദരി സെലിൻ ഒരു രാത്രിയിൽ അവളെ സന്ദർശിച്ചു. കൊച്ചുത്രേസ്യയുടെ കൈകൾ കൂപ്പിപ്പിടിച്ചിരിക്കുന്നത് അവൾ കണ്ടു. സെലിൻ അതു കണ്ടു പറഞ്ഞു: ”നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങാൻ ശ്രമിക്കണം.” കൊച്ചുത്രേസ്യ ഇങ്ങനെ ഉത്തരം പറഞ്ഞു: ”എനിക്കതു സാധ്യമല്ല. ഞാൻ അമിത വേദന സഹിക്കുകയാണ്. എന്നാലും ഞാൻ പ്രാർത്ഥിക്കുകയാണ്.” സെലിൻ ചോദിച്ചു: ”നീ യേശുവിനോട് എന്താണ് പറയുന്നത്?” കൊച്ചുത്രേസ്യ മറുപടി പറഞ്ഞു: ”ഞാൻ അവിടുത്തോട് ഒന്നും പറയുന്നില്ല. ഞാൻ അവിടുത്തെ സ്‌നേഹിക്കുന്നു.”

യുകാറ്റ് (508)

Leave a Reply

Your email address will not be published. Required fields are marked *