ഹിറ്റ്ലറുടെ ഭരണകാലത്ത് ആ ഭരണാധികാരി കൊന്നൊടുക്കിയ അനേകലക്ഷം യഹൂദരെക്കുറിച്ച് പശ്ചിമ ജർമനി ഓർമിച്ചു. തങ്ങളുടെ ഭരണകൂടം യഹൂദരോട് കാണിച്ച കടുത്ത ക്രൂരതയെക്കുറിച്ച് അവർ പശ്ചാത്തപിക്കുകയും ആ തെറ്റ് അവർ ഏറ്റുപറയുകയും ചെയ്തു. ദൈവത്തോടു മാത്രമല്ല, അവർ തെറ്റ് ഏറ്റുപറഞ്ഞത്. മനുഷ്യരോടും ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചു. യഹൂദജനതയോട് ഒരു രാഷ്ട്രം എന്ന നിലയിൽ പശ്ചിമ ജർമനി മാപ്പു ചോദിച്ചു. അത്രയേറെ ക്രൂരത കുടിയിരുന്ന രാഷ്ട്രമായിരുന്നിട്ടും ഈ പശ്ചാത്താപവും ഏറ്റുപറച്ചിലും മാപ്പു ചോദിക്കലും ദൈവാനുഗ്രഹം അതിവേഗം പശ്ചിമ ജർമനിയിലേക്ക് ഒഴുകുന്നതിന് കാരണമാക്കി. ദൈവം അവരെ അക്ഷരാർത്ഥത്തിൽ തന്നെ അനുഗ്രഹിച്ചു. പശ്ചിമ ജർമനി ഞൊടിയിടകൊണ്ട് എല്ലാ മേഖലകളിലും വികാസം പ്രാപിച്ചു. കരുത്തുറ്റ രാഷ്ട്രമായി ഉയിർത്തെഴുന്നേറ്റു!
ദൈവവചനം പറയുന്നു ”നാം പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവൻ വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും” (1 യോഹന്നാൻ 1:9).