സ്‌നേഹം തൂകിയ വഴി

രോഗികളായി കഴിയുന്നവർക്ക് വിശുദ്ധ കുർബാന എത്തിച്ചുകൊടുക്കാൻ വൈദികൻ നടന്നുപോകുന്ന വഴി ഏതാണെന്നറിഞ്ഞാൽ വെറോനിക്കക്ക് അത് അവഗണിക്കാനാവില്ല. സ്‌നേഹവായ്പാൽ നിറഞ്ഞതാണ് അവളുടെ ഹൃദയം. അതിനാൽ ദിവ്യകാരുണ്യം വഹിച്ച് വൈദികൻ സഞ്ചരിക്കാൻ പോകുന്ന ആ വഴിയിലൂടെ മുട്ടിൻമേൽ നടന്ന് കുരിശു വരച്ച് അവൾ പാതയൊരുക്കും. തന്റെ സ്‌നേഹത്തിന്റെ പൂക്കൾ വിതറിയ ആ വഴിയിലൂടെ വിശുദ്ധ കുർബാനയായി മാറിയ ഈശോനാഥൻ കടന്നുപോകും. ത്യാഗം ചേർത്ത വഴിയൊരുക്കി നാഥനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച വെറോനിക്ക ഇന്നറിയപ്പെടുന്നത് വിശുദ്ധ വെറോനിക്ക ജൂലിയാനി എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *