എന്റെ അപേക്ഷകളും ദൈവത്തിന്റെ ഉത്തരങ്ങളും

ഞാൻ ദൈവത്തോട് എന്റെ ശീലങ്ങൾ മാറ്റിത്തരാൻ അപേക്ഷിച്ചു. ദൈവം പറഞ്ഞു: ഇല്ല. ഞാൻ നീക്കിക്കളയുകയല്ല വേണ്ടത്. മറിച്ച് നീ ഇതെല്ലാം ഉപേക്ഷിക്കുകയാണ് വേണ്ടത്.

ഞാൻ ദൈവത്തോട് എന്റെ വികലാംഗനായ കുഞ്ഞിനെ പൂർണനാക്കാൻ അപേക്ഷിച്ചു. ദൈവം പറഞ്ഞു: വേണ്ട, അവന്റെ ആത്മാവ് പൂർണമാണ്. ശരീരം താല്ക്കാലികമായി നല്കപ്പെട്ടതാണ്.

ഞാൻ ദൈവത്തോട് ക്ഷമാശീലം എന്ന പുണ്യം നല്കണേ എന്നപേക്ഷിച്ചു. ദൈവം പറഞ്ഞു: വേണ്ട. ക്ഷമാശീലം പരീക്ഷണങ്ങളുടെ ഉപോത്പന്നമാണ്. അത് നല്കപ്പെടുന്നതല്ല, ആർജിച്ചെടുക്കേണ്ടതാണ്.

ഞാൻ ദൈവത്തോട് സന്തോഷം നല്കണമേയെന്ന് അപേക്ഷിച്ചു. ദൈവം പറഞ്ഞു: ഇല്ല, ഞാൻ നിനക്ക് അനുഗ്രഹങ്ങൾ നല്കാം. സന്തോഷം കണ്ടെത്തുക എന്നത് നിന്നെ ആശ്രയിച്ചിരിക്കുന്നു.

ഞാൻ ദൈവത്തോട് എന്നെ വേദനകളിൽനിന്നും മാറ്റിനിർത്താൻ അപേക്ഷിച്ചു. ദൈവം പറഞ്ഞു: ഇല്ല. കഷ്ടപ്പാടുകൾ നിന്നെ ഈ ലോകത്തിന്റെ സുഖങ്ങളിൽനിന്നും എന്നിലേക്ക് കൂടുതൽ അടുക്കുവാൻ സഹായിക്കുന്നു.

ഞാൻ ദൈവത്തോട് എന്റെ ആത്മാവിനെ വളർത്തണമേ എന്നപേക്ഷിച്ചു. ദൈവം പറഞ്ഞു: ഇല്ല. നീ തന്നെ വളർത്തണം. പക്ഷേ നിന്റെ ജീവിതം ഫലദായകമാകാൻ ഞാൻ നിന്നെ വെട്ടിയൊരുക്കാം.

ഞാൻ ദൈവത്തോട് ജീവിതം ആസ്വദിക്കാനാവശ്യമായതെല്ലാം നല്കണേ എന്നപേക്ഷിച്ചു. ദൈവം പറഞ്ഞു: ഇല്ല, ഞാൻ നിനക്ക് എല്ലാം ആസ്വദിക്കുന്നതിനായി ജീവൻ തരാമെന്ന്.

അപ്പോൾ ഞാൻ ദൈവത്തോട് എല്ലാവരെയും അവിടുന്ന് എന്നെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാൻ സഹായിക്കണേ എന്നപേക്ഷിച്ചു. ദൈവം പറഞ്ഞു: ഓ… അവസാനം നിനക്ക് കാര്യങ്ങൾ മനസിലായി.

 

Leave a Reply

Your email address will not be published. Required fields are marked *