എന്നെ ഞാൻ എന്തിനോടുപമിക്കും?
കൂടിനുള്ളിലെ പക്ഷിക്കുഞ്ഞുങ്ങളോട്!
അപ്പനുമമ്മയും ഭക്ഷണം കൊണ്ടുവന്നില്ലെങ്കിൽ
അവ വിശന്നു മരിക്കും.
ഇങ്ങനെയാണെന്റെ ആത്മാവ്, നീയില്ലാതെ
ദൈവമേ അതിനു ഭക്ഷണമില്ല, ജീവിക്കാനാകില്ല.
എന്നെ ഞാൻ എന്തിനോടുപമിക്കും?
മണ്ണിൽ വീണ ഗോതമ്പുമണിയോട്.
മഞ്ഞു പൊഴിഞ്ഞില്ലെങ്കിൽ,
സൂര്യൻ ചൂടു നൽകിയില്ലെങ്കിൽ
അതു മുളയ്ക്കുകയില്ല നാഥാ.
എന്നാൽ നീ സൂര്യനായാൽ, മഞ്ഞുപൊഴിച്ചാൽ
ആച്ചെറു ധാന്യം ഉണർന്നീടും വേരുമുളയ്ക്കും
ഏറെ ധാന്യക്കതിരുകൾ പേറും ചെടിയായിടും.
എന്നെ ഞാൻ എന്തിനോടുപമിക്കും?
മുറിച്ചെടുത്ത റോസാപ്പൂവിനോട്?
അതും വാടും, ഉണങ്ങും, പൂമണം പോകും.
അതു റോസാച്ചെടിയിലാണെങ്കിലോ
അതു വാടുകയില്ല, സുഗന്ധം പൊഴിക്കും.
ദൈവമേ! നിന്നിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ
നിന്നെ ഞാൻ എന്തിനോടുപമിക്കും നാഥാ
കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റും പ്രാവിനോട്
ആർദ്രയായ് കുഞ്ഞുങ്ങളെപ്പോറ്റും അമ്മയോട്…
(വിശുദ്ധ മറിയം ബൊവാർഡി പാടിയ ഒരു കവിത)