പത്തുവയസുകാരൻ മകന് ദൂരെയുള്ള സൈനികസ്‌കൂളിൽ അഡ്മിഷൻ കിട്ടി. ആറാം ക്ലാസ് മുതൽ അവിടെ പഠിക്കാൻ പോവുകയാണ്. വീട്ടുകാരെല്ലാം മകനെ പിരിയുന്നതിന്റെ സങ്കടത്തിൽ. പോകുന്നതിന്റെ തലേ ദിവസമായി. മകൻ അമ്മയെ അടുത്തുവിളിച്ചിരുത്തി. സ്‌നേഹവാത്സല്യങ്ങളോടെ അമ്മ മകനോടു ചേർന്നിരുന്നു. പക്ഷേ മകൻ അല്പം ഗൗരവതരമായ ഒരുപദേശം നല്കാനായിരുന്നു അമ്മയെ വിളിച്ചത്. ”അമ്മേ, അപ്പൻ ദേഷ്യത്തിൽ എന്തെങ്കിലും അമ്മയോടു പറഞ്ഞാലും അമ്മ അങ്ങു സാരമില്ല എന്നു വച്ചാൽ മതി, എല്ലാം തീരാനേയുള്ളൂ.”
കുടുംബജീവിതത്തിനുള്ള വിജയസൂത്രം തന്റെ കുരുന്ന് വെളിപ്പെടുത്തിയപ്പോൾ അമ്മ അത്ഭുതം കൂറി!
റോസമ്മ ജോസഫ്