മധുരം നിറയുന്ന വിളി

ഈശോ പറയുന്നു: എന്റെ മക്കൾ അപകടത്തിലായിരിക്കുന്നു എന്നു കാണുമ്പോൾ പല സമയത്തും എന്നെ വിളിക്കാൻപോലും ഞാൻ കാത്തു നില്ക്കാറില്ല. എന്നോടു കൃതജ്ഞത കാണിക്കാത്ത ഒരു മകനെ സഹായിക്കാൻ പലപ്പോഴും ഞാൻ വേഗം എത്താറുണ്ട്. നിങ്ങളുടെ കാര്യത്തിൽ ഇടപെടാൻ സാധിക്കാതെ വരുന്നതാണ് എന്റെ ഏറ്റവും വലിയ ദു:ഖം. കാരണം, ഞാൻ ഇടപെടാൻ നിങ്ങൾ അനുവദിക്കുന്നില്ല. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്നതിനാണ് താല്പര്യം. അതിനെക്കാൾ ഹീനമായിരിക്കുന്നത്, നിങ്ങളെ സഹായിക്കാൻ ദുഷ്ടാരൂപിയോടു നിങ്ങൾ ആവശ്യപ്പെടുന്നു എന്നതാണ്. ”എനിക്ക് നിന്നോടു സ്‌നേഹമില്ല, എനിക്ക് നിന്നെ വേണ്ട, എന്റെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകൂ” എന്ന് ഒരു മകൻ സ്വന്തം അപ്പനോടു പറയുന്നതുപോലെയാണ് അത്.
ജീവിതത്തിന്റെ ഉത്ക്കണ്ഠകൾകൊണ്ടായിരിക്കാം നിങ്ങൾ ശ്രദ്ധയില്ലാത്തവരായിത്തീരുന്നത്. എപ്പോഴും നിങ്ങളെന്നെ വിളിക്കാൻ കാത്തുനിൽക്കാത്ത നിത്യകാവൽക്കാരനാണു ഞാൻ. ഒരു വാക്കു പറയാൻ ഞാൻ കാത്തുനിൽക്കുകയാണെങ്കിൽ അത് നിങ്ങൾ എന്നെ വിളിക്കുന്നത് കേൾക്കാൻവേണ്ടിമാത്രമാണ്. മനുഷ്യർ എന്നെ വിളിക്കുന്നതു കേൾക്കുക; എത്ര ഇമ്പകരവും എത്ര മാധുര്യം നിറഞ്ഞതുമാണ്! ഈശോ, ഈശോ എന്നു വിളിക്കുന്നത് അയാളെ എന്നതുപോലെ എന്നെയും സന്തോഷംകൊണ്ടു നിറയ്ക്കുന്നതാണ്.

‘ദൈവമനുഷ്യന്റെ സ്‌നേഹഗീത- സംഗ്രഹിച്ച പതിപ്പ്’

 

1 Comment

  1. Akhil says:

    Inspirational and heart touching

Leave a Reply

Your email address will not be published. Required fields are marked *