സംതൃപ്തിയുടെ ടൈ

ഒരു വലിയ വ്യപാരസ്ഥാപനം. അവിടെ ഒരു ചെറുപ്പക്കാരൻ ടൈ കെട്ടാൻ സാധിക്കാതെ കഷ്ടപ്പെടുകയാണ്, അവനതറിഞ്ഞുകൂടെന്നു തോന്നെന്നു. അപ്പുറത്തുനിന്ന സമ്പന്നയായ സ്ത്രീ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. സാവധാനം അവർ അവനടുത്തെത്തി ചോദിച്ചു, ”നിങ്ങൾക്കിത് ശരിയായി ധരിക്കാൻ അറിഞ്ഞുകൂടേ?”

അല്പം ജാള്യതയോടെ യുവാവ് മറുപടി നല്കി, ”ഇല്ല, മാഡം”

അവർ വേഗംതന്നെ തന്റെ ഭർത്താവിനെ അവനരികിലേക്ക് നീങ്ങിനില്ക്കാൻ ക്ഷണിച്ചുകൊണ്ട് പറഞ്ഞു, ”ഈ ചെറുപ്പക്കാരനെ ടൈ കെട്ടാൻ പഠിപ്പിച്ചുകൊടുക്കൂ”

ആ മനുഷ്യൻ, സാമാന്യം വൃദ്ധനാണ്, ധൃതിയൊന്നുമില്ലാതെ വളരെ സ്വാഭാവികമായി യുവാവിനരികിലേക്കു നിന്നു. ടൈ കെട്ടുന്നതെങ്ങനെയെന്ന് പടിപടിയായി ക്ഷമാപൂർവം പഠിപ്പിച്ചുകൊടുത്തു. അതിനുശേഷം യുവാവ് താൻ പഠിപ്പിച്ചതെല്ലാം കൃത്യമായി ആവർത്തിച്ചുകൊണ്ട് ശരിയായി ടൈ ധരിക്കുന്നത് അദ്ദേഹം നിരീക്ഷിച്ചു. അവരവരുടെ ആവശ്യങ്ങൾക്കായി പിരിയുമ്പോൾ യുവാവും വൃദ്ധദമ്പതികളും സംതൃപ്തരാണെന്ന് അവരുടെ മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു. കരുണയുടെ ചെറിയ പ്രവൃത്തികൾപോലും എത്രയോ സംതൃപ്തി നല്കും!

”നിങ്ങൾ ഉദാരശീലരാകേണ്ടതിന് ദൈവം നിങ്ങളെ എല്ലാ വിധത്തിലും സമ്പന്നരാക്കുകയും, അതു നിങ്ങളിലൂടെ ദൈവത്തിനു കൃതജ്ഞതാസ്‌തോത്രമായി പരിണമിക്കുകയും ചെയ്യും” (2 കോറിന്തോസ് 9:11)

Leave a Reply

Your email address will not be published. Required fields are marked *