നാം ക്രിസ്തുവിൽ വിശ്വസിച്ചാൽ നമ്മുടെ മരണനേരത്ത് അവിടുന്ന് നമ്മെ എങ്ങനെ സഹായിക്കും?

ക്രിസ്തു നമ്മെ കണ്ടുമുട്ടാൻ വരുകയും നമ്മെ നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും. ”മരണമല്ല, ദൈവം എന്നെ എടുക്കും” (വിശുദ്ധ കൊച്ചുത്രേസ്യ).
യേശുവിന്റെ സഹനവും മരണവും വീക്ഷിക്കുമ്പോൾ, മരണംതന്നെ കൂടുതൽ എളുപ്പമുള്ളതാകും. യേശു ഗദ്‌സമൻ തോട്ടത്തിൽവച്ച് ചെയ്തതുപോലെ നിത്യപിതാവിനോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകരണത്തിൽ ‘അതേ’ എന്നു പറയാൻ നമുക്ക് കഴിയും. അത്തരം ഒരു മനോഭാവത്തെ ‘ആധ്യാത്മികബലി’ എന്നു വിളിക്കുന്നു. മരിക്കുന്ന വ്യക്തി കുരിശിൽ ക്രിസ്തു നടത്തിയ ബലിയോട് തന്നെത്തന്നെ ഐക്യപ്പെടുത്തുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, മനുഷ്യരോട് സമാധാനത്തിൽ അങ്ങനെ ഗൗരവപൂർണമായ പാപമില്ലാതെ ഇപ്രകാരം മരിക്കുന്ന ഒരാൾ ഉത്ഥിതനായ ക്രിസ്തുവുമായുള്ള ഐക്യത്തിലേക്ക് നയിക്കുന്ന മാർഗത്തിലാണ്. നമ്മുടെ മരണം നമ്മെ അവിടുത്തെ കൈകൾക്കപ്പുറത്തു വീഴിക്കുന്നില്ല. മരിക്കുന്ന വ്യക്തി വീട്ടിലേക്ക്, അവനെ സൃഷ്ടിച്ച ദൈവസ്‌നേഹത്തിലേക്ക് പോകുന്നു. മറ്റൊരിടത്തേക്കും യാത്ര ചെയ്യുന്നില്ല.
(യുകാറ്റ് 155)

 

Leave a Reply

Your email address will not be published. Required fields are marked *