സന്തോഷബലൂണുകൾ സ്വന്തമാക്കുക!

പരിശീലകൻ അമ്പതു പേരടങ്ങുന്ന ആ സമൂഹത്തിലെ ഓരോരുത്തർക്കും ഓരോ ബലൂൺ നല്കി. തുടർന്ന് താന്താങ്ങളുടെ പേര് അതിലെഴുതാൻ ആവശ്യപ്പെട്ടു. പിന്നെ അദ്ദേഹം അതെല്ലാം ശേഖരിച്ച് മറ്റൊരു മുറിയിൽ കൊണ്ടുപോയി ഇട്ടു. അതിനുശേഷം തിരികെ വന്ന് അമ്പതു പേരോടുമായി പറഞ്ഞു. ”ഇനി നിങ്ങൾ ആ മുറിയിലേക്ക് ചെന്ന് അഞ്ചു മിനിറ്റിനകം നിങ്ങളുടെ പേര് എഴുതിയ ബലൂൺ എടുത്തുകൊണ്ടുവരണം”

നിർദ്ദേശം സ്വീകരിച്ച് എല്ലാവരും ബലൂൺ നിറഞ്ഞ മുറിയിലേക്കു പോയി. പിന്നെ ആകെ ഒരു ബഹളമായിരുന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ആരുംതന്നെ സ്വന്തം പേര് എഴുതിയ ബലൂൺ കണ്ടെത്തിയിരുന്നില്ല. അപ്പോൾ ഒരറിയിപ്പുണ്ടായി, ”മുന്നിലുള്ള ബലൂൺ എടുക്കുക, ആ പേരുള്ള വ്യക്തിക്ക് അതു നല്കുക” മിനിറ്റുകൾക്കകം സ്വന്തം പേരുള്ള ബലൂൺ എല്ലാവരുടെയും കൈകളിലെത്തി!

തുടർന്ന് പരിശീലകൻ പറഞ്ഞു, ”എല്ലാവരും സന്തോഷത്തിനായി ചുറ്റും പരതുകയാണ്, എവിടെയാണെന്നറിയാതെ. ചുറ്റുമുള്ളവർക്ക് അവരുടേതായ സന്തോഷം നല്കുക, അപ്പോൾ നമുക്ക് നമ്മുടെ സന്തോഷം ലഭിക്കും.”

”സഹോദരനെ സ്‌നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു; അവന് ഇടർച്ച ഉണ്ടാകുന്നില്ല” (1 യോഹന്നാൻ 2:10)

Leave a Reply

Your email address will not be published. Required fields are marked *