ഈ പാതയിൽ ഈ പാതയിൽ സുഗന്ധമുണ്ട് !

തന്റെ ഭാര്യ മരിച്ചതിന്റെ ഓർമ്മ അയാളെ സങ്കടപ്പെടുത്തിയിരുന്നു. പക്ഷേ ആ ദുഃഖം പലർക്കും നേട്ടമായി മാറി. തക്കസമയത്ത് 70 കിലോമീറ്ററോളം ദൂരെയുള്ള ആശുപത്രിയിലെത്താനും മതിയായ ചികിത്സ നേടാനും സാധിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മറ്റാർക്കും ആ അനുഭവം ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി എളുപ്പവഴി നിർമ്മിക്കാൻവേണ്ടി അദ്ദേഹം മല തുരക്കാൻ തുടങ്ങി. 22 വർഷത്തോളം നീണ്ട, തനിയെയുള്ള കഠിനാധ്വാനം. അതിന്റെ ഫലമായി മലയിലൂടെ നല്ലൊരു പാതയുണ്ടായി. ദശ്രഥ് മഞ്ജി എന്ന ആ നന്മമനുഷ്യന്റെ ഗ്രാമത്തിൽനിന്ന് ഇപ്പോൾ ആശുപത്രിയിലേക്കുള്ള ദൂരം കേവലം ഒരു കിലോമീറ്റർ!ദുഃഖങ്ങളിൽനിന്നും നന്മയുടെ സുഗന്ധം പരക്കാൻ ദൈവം നല്കുന്ന പ്രചോദനങ്ങളെ പിഞ്ചെന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *