വിശുദ്ധമായൊരു താഴ്

ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് ചുണ്ടുകൾ തുളച്ചപ്പോൾ റെയ്മണ്ട് വേദനകൊണ്ടു പുളഞ്ഞുകാണണം. പിന്നെ ആ ചുണ്ടുകളിൽ താഴിട്ടു പൂട്ടി ഒരു ഇരുട്ടുമുറിയിൽ ബന്ധനസ്ഥനാക്കി. ദൈവവചനം പ്രഘോഷിക്കുന്നത് ഒഴിവാക്കാനായിരുന്നു ചുണ്ടുകളിലെ താഴ്. ഭക്ഷണസമയത്തുമാത്രം പൂട്ടു തുറന്നു കൊടുക്കും. എട്ടുമാസം അദ്ദേഹം അങ്ങനെ കഴിഞ്ഞു. പിന്നീട് മോചിതനായി. അടിമകളുടെ മോചനത്തിനുള്ള കാരുണ്യമാതാവിന്റെ സഭയിലെ അംഗമായതിനാലാണ് റെയ്മണ്ട് ഈ വേദനയെല്ലാം ഏറ്റുവാങ്ങിയത്. വിജാതീയർ അടിമകളാക്കുന്ന ക്രൈസ്തവരെ മോചിപ്പിക്കാൻ സ്വന്തം ജീവൻവരെ മോചനദ്രവ്യമായി നല്കുന്ന ഒരു പ്രത്യേകസമൂഹമായിരുന്നു അത്. അടിമകളുടെ മോചനത്തിനായി ഇതുകൂടാതെ നിരവധി പീഡനങ്ങളും അദ്ദേഹം ഏറ്റെടുത്തു. എങ്കിലും തന്റെ സേവനങ്ങളിൽനിന്ന് പിൻമാറിയില്ല. 1240 ആഗസ്റ്റ് 31-ന് 36-ാമത്തെ വയസിൽ അദ്ദേഹം മരണം വരിച്ചു. പില്ക്കാലത്ത് വിശുദ്ധനെന്ന് പ്രഖ്യാപിക്കപ്പെട്ട റെയ്മണ്ട് നൊണ്ണാത്തൂസ് തെറ്റായി കുറ്റാരോപിതരാകുന്നവരുടെ പ്രത്യേകമധ്യസ്ഥനാണ്, ഒപ്പം കുമ്പസാരത്തിന്റെ സ്വകാര്യതയുടെയും.

Leave a Reply

Your email address will not be published. Required fields are marked *