നക്ഷത്രം തൂക്കുമ്പോൾ…

അകന്നാലും അടുത്തുനിന്നാലും കാണാവുന്ന ക്രിസ്മസ് നക്ഷത്രം കച്ചിയിൽ കിടക്കുന്ന ക്രിസ്തുവാകുന്ന ശിശുവിന്റെ പ്രതീകമാണ്. ക്രിസ്മസ് ദിനത്തിൽ ക്രിസ്തുരാജാവ് പിറന്നുവെന്ന് അത് ലോകത്തോട് വിളിച്ചുപറയുന്നു. ആ ബെത്‌ലഹെം താരം എന്നുമെന്നും തിളങ്ങിനില്ക്കും. വിശ്വാസവും പ്രത്യാശയും സ്‌നേഹവും നമുക്ക് നല്കാൻ കാരണമാകും. ക്രിസ്മസ് താരകം ഉന്നതനാം രക്ഷകനിലേക്ക് നമ്മുടെ ചിന്തകളെ ഉയർത്തും. ഏറ്റവും നല്ലത് ചെയ്യുവാൻ ശക്തിയും ആഗ്രഹവും ധൈര്യവും ലഭിക്കാൻ നമുക്ക് ആ നക്ഷത്രത്തെ നോക്കാം, വിശ്വാസം പതറാതെ മുന്നേറിടാം.
അവലംബം: ‘ക്രിസ്മസ് സ്റ്റാർ’, അജ്ഞാതകവി

Leave a Reply

Your email address will not be published. Required fields are marked *