ആദവും ഹവ്വയും പിന്നെ ക്രിസ്മസ് ട്രീയും

മധ്യകാലഘട്ടങ്ങളിൽ ഡിസംബർ 24 ആദത്തിന്റെയും ഹവ്വായുടെയും ദിനമായിരുന്നു. ആദത്തിനും ഹവ്വായ്ക്കും പറ്റിയ വീഴ്ച വ്യക്തമാക്കുന്ന കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് രക്ഷകനായ രണ്ടാം ആദം ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന പതിവുണ്ടായിരുന്നു അന്ന് ജർമ്മനിയിൽ. ദൈവകല്പനയ്ക്ക് വിരുദ്ധമായി ആദവും ഹവ്വായും ഫലം ഭക്ഷിച്ച മരത്തിന്റെ മാതൃക ഇത്തരം കലാപരിപാടികൾ അവതരിപ്പിക്കുമ്പോൾ പ്രദർശിപ്പിച്ചിരുന്നുവത്രേ. മഞ്ഞുകാലമായിരുന്നതിനാൽ അപ്പോൾ ലഭ്യമായ ഫിർ മരക്കമ്പുകളിൽ ആപ്പിളുകൾ കെട്ടിത്തൂക്കിയാണ് ഈ മരം അലങ്കരിച്ചിരുന്നത്. ഈ ആചാരത്തിൽനിന്നാണ് പിന്നീട് ‘ക്രിസ്മസ് ട്രീ’ പ്രചരിച്ചതെന്ന് കരുതപ്പെടുന്നു.

യഥാർത്ഥത്തിൽ, നമ്മെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ക്രിസ്തു അവതരിച്ചുവെന്ന് ഓരോ ക്രിസ്മസ് ട്രീയും ഓർമ്മിപ്പിക്കുകയല്ലേ?

Leave a Reply

Your email address will not be published. Required fields are marked *