സുന്ദരമാണ്, സ്വപ്നംപോലെയല്ല!.

കാല്പനികഭംഗിയുള്ള ചലച്ചിത്രങ്ങളിൽ, കഥകളിൽ, സ്‌നേഹം സ്വപ്നംപോലെ സുന്ദരമാണ്. സഹജീവിയെയും തന്നെപ്പോലെതന്നെ സ്‌നേഹിക്കാൻ പറഞ്ഞുതന്ന യേശു പഠിപ്പിച്ച സ്‌നേഹം അതാണോ? കാല്പനികതയോടെ മനസ്സിനെ ത്രസിപ്പിക്കുന്ന വൈകാരികാനുഭവമാണോ ക്രൈസ്തവസ്‌നേഹം? ഉത്തരം ഫ്രാൻസിസ് പാപ്പ പറഞ്ഞുതരും.
”യേശു സ്‌നേഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ പറയുന്നത് നിയതമായ കാര്യങ്ങളാണ്: വിശക്കുന്നവനെ ഊട്ടുക, രോഗം നിമിത്തം കഷ്ടപ്പെടുന്നവരെ സന്ദർശിക്കുക എന്നെല്ലാം. ക്രൈസ്തവസ്‌നേഹമെന്നാൽ യഥാർത്ഥവും ഉദാരവുമാണ്, സ്വപ്നത്തിലേതുപോലെ കാല്പനികമായ ചിന്തയല്ലത്, കാല്പനിക കലാസൃഷ്ടികളിൽ കാണുന്ന സ്‌നേഹവുമല്ല”

Leave a Reply

Your email address will not be published. Required fields are marked *