കർത്താവ് സൗഹൃദവും സമാധാനവും നൽകുവാൻ തുടങ്ങുന്ന ഒരു പ്രത്യേകവിഭാഗം ആളുകളുണ്ട ്. അവിടുത്തെ ദ്രോഹിക്കാൻ ശ്രമിക്കില്ല എന്നതാണ് അവരുടെ ഒരു പ്രത്യേകത. പക്ഷേ, അവർ പാപസാഹചര്യങ്ങളിൽനിന്ന് മുഴുവനായി വിട്ടുമാറില്ല. പ്രാർത്ഥനയുടെ സമയം അവർ കൃത്യമായി പാലിക്കും. മനസലിവും കണ്ണുനീരുമാകുന്ന അനുഗ്രഹങ്ങൾ കർത്താവ് അവർക്ക് നൽകുന്നുണ്ട ായിരിക്കും. എന്നാൽ ലോകജീവിതത്തിന്റെ സുഖസന്തോഷങ്ങൾ ഉപേക്ഷിക്കാൻ അവർ തയാറല്ല. അവയിൽ ക്രമവും മിതത്വവും മാത്രം മതി ജീവിതസൗഭാഗ്യത്തിന് എന്നാണവരുടെ അഭിപ്രായം.
ജീവിതസാഹചര്യങ്ങൾ അസ്ഥിരമാകയാൽ, സുകൃതാഭ്യസനത്തിൽ നിലനിൽക്കുവാൻ ഇക്കൂട്ടർക്ക് പ്രയാസമാണ്. ലോകത്തിന്റെ സുഖസന്തോഷങ്ങൾ വെടിയാതെ കർത്താവിന്റെ മാർഗത്തിൽ പുരോഗതി ഉണ്ട ാകില്ല; കീഴടക്കാനാകാത്ത ശത്രുക്കളും പ്രയാസകരമായ തടസങ്ങളും അവരുടെ വഴിയിൽ ധാരാളമുണ്ട ായിരിക്കും. ഭദ്രമായ ആത്മീയവളർച്ചയ്ക്കുവേണ്ട ി എല്ലാ പാപസാഹചര്യങ്ങളും അവ എത്ര നിസാരമായിരുന്നാലും വിട്ടകലേണ്ട ത് അത്യാവശ്യമാണ്.
ആഭ്യന്തരഹർമ്മ്യം, ആവിലായിലെ അമ്മത്രേസ്യ