ഓരോ വ്യക്തിക്കും ഗർഭപാത്രത്തിൽ ജീവിതം ആരംഭിക്കുന്ന ആദ്യ നിമിഷം മുതൽ അലംഘ്യമായ മഹത്വമുണ്ട്. എന്തെന്നാൽ അനാദിയിലേതന്നെ ദൈവം ആ വ്യക്തിയെ ആഗ്രഹിക്കുകയും സ്നേഹിക്കുകയും സൃഷ്ടിക്കുകയും രക്ഷിക്കുകയും ശാശ്വത സൗഭാഗ്യത്തിനായി നിയോഗിക്കുകയും ചെയ്തു.
മാനുഷിക മഹത്വം വ്യക്തികളുടെ വിജയങ്ങളെയും നേട്ടങ്ങളെയും മാത്രം ആശ്രയിച്ചിരുന്നെങ്കിൽ, ദുർബലരോ രോഗികളോ നിസഹായരോ ആയവർക്ക് മഹത്വമൊന്നുമുണ്ടാകുമായിരുന്നില്ല. മനുഷ്യമഹത്വം ഒന്നാമതായി, നമ്മോടു ദൈവത്തിനുള്ള ആദരവിന്റെ ഫലമാണെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ദൈവം ഓരോ വ്യക്തിയെയും ആ വ്യക്തി ലോകത്തിലുള്ള ഏക സൃഷ്ടിയായാലെന്നപോലെ നോക്കുന്നു. ദൈവം ആദത്തിന്റെ ഒട്ടും ശ്രദ്ധേയനല്ലാത്ത ശിശുവിന്റെ മേൽപോലും തന്റെ നോട്ടം പതിക്കുന്നു. അതുകൊണ്ട് ആ വ്യക്തിക്ക് അനന്തമായ മൂല്യമുണ്ട്. അത് മനുഷ്യരാൽ നശിപ്പിക്കപ്പെടരുത്.
യുകാറ്റ് (280)