പുണ്യാലങ്കാരമായി ലെയ്‌സ്

വീട്ടിലെ സാമ്പത്തികാവസ്ഥ മോശമാണെന്നു മനസ്സിലാക്കിയതിനാൽ സുസ്ഥിതി നേടിയിട്ടുമതി വിവാഹം എന്നു തീരുമാനിച്ച സെലി പരിശുദ്ധ മാതാവിനൊപ്പം പ്രാർത്ഥിച്ചുകൊണ്ടിരുന്നു. വരുമാനമാർഗ്ഗത്തിനായി അലൻസോൺ പോയിന്റ് ലെയ്‌സ് നിർമ്മിക്കുക എന്ന ബോധ്യം അവൾക്ക് ലഭിച്ചു. വേഗംതന്നെ ലെയ്‌സ് നിർമ്മാണം പഠിച്ചെടുത്തു. അതിനുശേഷം ലെയ്‌സ് ബിസിനസ്സ് ചെയ്യാൻ തുടങ്ങി. ഉയർച്ചതാഴ്ചകളുണ്ടായെങ്കിലും ബിസിനസ്സ് വളർന്നു. തന്റെയും തന്റെ സ്ഥാപനത്തിന്റെയും കാര്യങ്ങൾ ദൈവതിരുമുൻപിൽ പ്രതിദിനം സമർപ്പിച്ചിരുന്നു. സാമ്പത്തികമായി കുടുംബത്തിന് താങ്ങാവാൻ കഴിയുന്നതിലും കൂടുതൽ ദാനധർമ്മം ചെയ്യാൻ സാധിക്കുന്നതിലുമാണ് ബിസിനസ്സ് അവളെ കൂടുതൽ സന്തോഷിപ്പിച്ചത്.
സ്ഥിതിഗതികൾ മെച്ചപ്പെട്ടപ്പോഴും വിശുദ്ധ കുർബാന സ്വീകരിക്കാൻ ലഭിച്ചിരുന്ന അവസരങ്ങൾക്കായി പണ്ടത്തേതുപോലെ സെലി കാത്തിരുന്നു. ദൈവത്തോടാണ് തന്റെ പ്രഥമ ഉത്തരവാദിത്വം എന്ന തിരിച്ചറിവ് പുലർത്തുകയും ചെയ്തു. ദൈവത്തോടൊപ്പം ബിസിനസ്സ് ചെയ്ത ആ യുവതിയാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ അമ്മയും തന്റെ ഭർത്താവ് ലൂയി മാർട്ടിനൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടവളുമായ സെലി ഗ്വരിൻ.

Leave a Reply

Your email address will not be published. Required fields are marked *